go

വീടിനോട് ചേർന്ന് പച്ചക്കറി കൃഷിക്കിടയിൽ കഞ്ചാവ് ചെടി വളർത്തിയ ആൾ അറസ്റ്റിൽ

trivandrum-mahesh-ganja
എം.മഹേഷ്
SHARE

നെടുമങ്ങാട്∙ വീടിനോട് ചേർന്ന പുരയിടത്തിലെ പച്ചക്കറി കൃഷിക്കിടയിൽ കഞ്ചാവ് ചെടികൾ വളർത്തിയ ആൾ അറസ്റ്റിൽ. ചെല്ലാംകോട് പറമ്പുവാരം റോഡരികത്തു വീട്ടിൽ എം.മഹേഷിനെയാണ് (34) ‌ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് . 165 സെന്റി മീറ്റർ ഉയരം ഉള്ളതും ഉദ്ദേശം 4 മാസം പ്രായം ആയതും പൂക്കാറായതുമായ രണ്ട് ചെടികളാണ് റെയ്ഡിൽ കണ്ടെത്തിയത്.

പ്രിവന്റീവ് ഓഫിസർമാരായ വി.അനിൽകുമാർ, കെ.സാജു, സിഇഒമാരായ സജികുമാർ, ബിജു, മഹേഷ്, രമ്യ, സജീബ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. അറസ്റ്റിലായ എം.മഹേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുമങ്ങാട് നഗരസഭ പാർക്കിങ് ഗ്രൗണ്ടിന് സമീപത്ത് നിന്നും ഒരാഴ്ചയ്ക്ക് മുൻപ് പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama