go

ആദ്യ മെഡിക്കൽ സംഘം പുറപ്പെട്ടു

Trivandrum News
SHARE

തിരുവനന്തപുരം∙ ദുരന്തബാധിത മേഖലകളിലേക്ക് മെഡിക്കൽ സംഘവുമായി നഗരസഭ. നഗരസഭയുടെ നേതൃത്വത്തിൽ നിലമ്പൂരിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക്  ആദ്യ മെഡിക്കൽ സംഘം ഇന്നലെ രാത്രി പുറപ്പെട്ടു. 6 ഡോക്ടർമാരും 7 നഴ്സുമാരും സഹായികളും അടങ്ങുന്ന 21 അംഗ മെഡിക്കൽ ടീമാണ് ആദ്യഘട്ടത്തിൽ ക്യാംപുകളിൽ പ്രവർത്തിക്കുക. 6 ചെറിയ ടീമുകളായി 4 ദിവസം നിലമ്പൂരിലെ വിവിധ ക്യാംപുകളിൽ ഇവരുണ്ടാവും.

നിലവിൽ 64 അംഗ മെഡിക്കൽ ടീം നഗരസഭയുടെ കീഴിൽ സുസജ്ജമാണ്. മരുന്നുകൾ ശേഖരിക്കാനും തരംതിരിക്കാനും ആവശ്യാനുസരണം ക്യാംപുകളിലേക്ക് പായ്ക്ക് ചെയ്യാനുമായി മുഴുവൻസമയ വൊളന്റിയർമാരായി പ്രവർത്തിക്കുകയാണ് ഇവർ. ആദ്യ മെഡിക്കൽ സംഘം മടങ്ങിയെത്തിയാലുടൻ അടുത്ത സംഘം പോകും.

5 ദിവസം ; 27 ലോഡ് 

5 ദിവസത്തിനിടെ നഗരസഭ മാത്രം ദുരന്തബാധിത മേഖലകളിലേക്കു കയറ്റി അയച്ചത് 27ലോഡ് വസ്തുക്കൾ. പ്രളയക്കെടുതിയുടെ ഒന്നാം ദിനം മുതൽ തുറന്ന നഗരസഭയുടെ കലക‌്‌ഷൻ സെന്റർ പിന്നെ അടച്ചിട്ടേയില്ല. തെക്കൻ ജില്ലകളിൽ നിന്നു സാധനങ്ങൾ എത്തുന്നില്ലെന്ന ദുഷ്പ്രചാരണങ്ങളെ മുഴുവൻ പൊളിച്ചുകളഞ്ഞാണു നഗരസഭയുടെ ലോഡുകൾ രണ്ടാം ദിനം മുതൽ ദുരന്തബാധിത ജില്ലകളിലേക്ക് പോയത്. കലാ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രാത്രി വൈകിയും വൊളന്റിയർമാർക്ക് പിന്തുണയുമായി ഇവിടെ എത്തുന്നുണ്ട്.

മേയർ വൈറൽ !

സമയം രാത്രി 1.15. നഗരസഭയുടെ പുതിയ ലോഡ് ഒരുക്കുന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങളുമായി ‘കുട്ടികൾക്കൊപ്പം’ മേയർ വി.കെ പ്രശാന്ത് അപ്പോഴും ഫെയ്സ്ബുക്ക് ലൈവിലുണ്ട്. നഗരസഭ സമാനതകളില്ലാത്ത പ്രവർത്തനം തുടരുന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ മേയർ വി.കെ പ്രശാന്തിന്റെ ഓരോ പോസ്റ്റിനും ഇപ്പോൾ ലൈക്കുകളുടെ പെരുമഴയാണ്.  പ്രശാന്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു വിവിധ ജില്ലകളിലെ ഒട്ടേറെപ്പേരാണു ദിവസവും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama