go

ഭയക്കേണ്ടതില്ല,ജാഗ്രത വേണം

                 ഡാമിലെ ആദ്യ ഷട്ടർ തുറന്ന നിമിഷം
ഡാമിലെ ആദ്യ ഷട്ടർ തുറന്ന നിമിഷം
SHARE

കാട്ടാക്കട∙ നെയ്യാർ ജല സംഭരണിയിലെ 4 ഷട്ടറുകളും ഉയർത്തി. ഇന്നലെ രാവിലെ 10.15ഓടെയാണ് 1 ഇഞ്ച് വീതം ഷട്ടറുകൾ ഉയർത്തിയത്.ഓരോ സെക്കൻഡിലും 5 മീറ്റർ ക്യൂബ് ജലം ആറ്റിലേക്ക് ഒഴുക്കുന്നുണ്ട്.നീരൊഴുക്ക് വർധിച്ചതും ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന പ്രവചനവും കണക്കിലെടുത്ത് ഷട്ടറുകൾ  തുറക്കാൻ ദുരന്ത നിവാരണ അതോറിറ്റി ജല വിഭവ വകുപ്പിന് നിർദ്ദേശം നൽകി.

83.25 മീറ്ററിലേക്ക് ജല നിരപ്പുയരുമ്പോൾ ഷട്ടറുകൾ 1 ഇഞ്ച് വീതം ഉയർത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.ഇന്നലെ ഷട്ടറുകൾ ഉയർത്തുമ്പോൾ സംഭരണിയിൽ 82.12 മീറ്റർ ജലമുണ്ടായിരുന്നു.1 സെക്കൻഡിൽ 5 മീറ്റർ ക്യൂബ് ജലം പുറത്തേക്ക് ഒഴുക്കുന്നു. അതേ സമയം 13 മീറ്റർ ക്യൂബ് ജലം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുവെന്നാണ് കണക്ക്. 84.75മീറ്ററാണ് ശേഷി. 84.400 മീറ്ററിലേക്ക് ഉയരുമ്പോഴാണ് സാധാരണ ഷട്ടറുകൾ ഉയർത്തുക.

  നെയ്യാർ ഡാമിലെ നാലാമത്തെ ഷട്ടർ തുറന്നപ്പോൾ ജലപ്രവാഹം പുറത്തേക്ക്. തൊട്ടു മുമ്പ് തുറന്ന മറ്റു മൂന്നു ഷട്ടറുകളിലൂടെയും ജലം കുതി്ച്ചൊഴുകുന്നതും കാണാം
നെയ്യാർ ഡാമിലെ നാലാമത്തെ ഷട്ടർ തുറന്നപ്പോൾ ജലപ്രവാഹം പുറത്തേക്ക്. തൊട്ടു മുമ്പ് തുറന്ന മറ്റു മൂന്നു ഷട്ടറുകളിലൂടെയും ജലം കുതി്ച്ചൊഴുകുന്നതും കാണാം

കഴിഞ്ഞ പ്രളയകാലത്ത് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ 12 അടിയിലേറെ അർധരാത്രി ഉയർത്തിയത് 2 താലൂക്കിലെ പല പ്രദേശത്തെയും വെള്ളത്തിലാക്കി. ഇക്കുറി എപ്പോൾ എത്ര അളവിൽ ഷട്ടറുകൾ ഉയർത്തണമെന്ന് നേരത്തെ നിശ്ചയിച്ചത് പ്രളയ ഭീതിയും നാശവും ഉണ്ടാകാതിരിക്കാനാണ്.ഇപ്പോഴത്തെ സാഹചര്യത്തിൽ നെയ്യാറിന്റെ കരകളിലുള്ളവർ ഭയക്കേണ്ടതില്ല.

ജലനിരപ്പിൽ കാര്യമായ  മാറ്റമില്ല

 വൃഷ്ടി പ്രദേശത്ത് മഴ കൂടുതൽ കനക്കുകയും സംഭരണിയിലേക്കുള്ള നീരൊഴുക്കിൽ കാര്യമായ വർദ്ധന വരികയും ചെയ്താൽ മാത്രമേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരൂ.ഇന്നലെ രാവിലെ ഷട്ടറുകൾ ഉയർത്തുമ്പോൾ ജലനിരപ്പ് 82.12 മീറ്ററായിരുന്നു.വൈകിട്ട് 6ന് 82.18മീറ്ററാണ്.പുറത്തേക്ക് ഒഴുകുന്നതിനെക്കാൾ ജലം സംഭരണിയിലേക്ക് എത്തുന്നുണ്ട്.ഇപ്പോഴത്തെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama