go

ദുരിതാശ്വാസം;പൊലീസ് സ്റ്റേഷനിലും കലക്‌ഷൻ സെന്റർ

SHARE

കല്ലമ്പലം∙പ്രളയദുരിതാശ്വാസത്തിലേക്ക് സാധനസമാഗ്രികൾ ശേഖരിക്കുന്നതിന്റെ ഭാഗമായി കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ കല‌ക്‌ഷൻ സെന്റർ തുടങ്ങി.പരമാവധി സാനനങ്ങൾ എത്തിക്കുവാൻ നാട്ടുകാരോടും സന്നദ്ധസംഘടനകളോടും പൊലീസ് അധികൃതർ അഭ്യർഥിച്ചു.ഫോൺ:0470 2692066.

∙കെടിസിടി ഹയർസെക്കണ്ടറി സ്കൂളിൽ മുന്നു ദിവസമായി കലക്‌ഷൻ സെന്റർ പ്രവർത്തിക്കുന്നു.കുട്ടികളും അധ്യാപകരും ട്രസ്റ്റ് ഭാരവാഹികളും പൊതുജനങ്ങളും നൽകുന്ന പുതുവസ്ത്രം പാചകം ചെയ്യാത്ത ആഹാരസാധനങ്ങൾ,കുപ്പിവെള്ളം മരുന്നുകൾ,എണ്ണ,കീടനാശിനികൾ എന്നിവയാണ് ശേഖരിക്കുന്നത്.ഇതിനകം കെടിസിടിയുടെ വാഹനത്തിൽ ഒരു ലോഡ് അയച്ചു കഴിഞ്ഞു.ബാക്കിയുള്ളവ സമയബന്ധിതമായി വിവിധ ജില്ലകളിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.ഉദ്ഘാടനം ചെയർമാൻ പി.ജെ.നഹാസ് നിർവ്വഹിച്ചു.വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.

∙ഒറ്റൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രളയ ദുരിതബാധിതർക്കുള്ള സാമഗ്രികളുടെ ശേഖരണം തുടങ്ങി.താൽപര്യമുള്ളവർക്ക് പഞ്ചായത്ത് ഓഫീസിലും അവശ്യസാധനങ്ങൾ എത്തിക്കാവുന്നതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

∙പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പ്രളയദുരിതബാധിതർക്കുള്ള അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിനായി അക്ഷയ സെന്ററിന് എതിർ വശത്ത് കലക്‌ഷൻ സെന്റർ തുടങ്ങി.രാവിലെ 10മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും.കഴിയുന്ന സഹായങ്ങളെത്തിച്ച് സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.ഫോൺ:9946953093.

∙പ്രളയം കവർന്നെടുത്ത ജീവിതങ്ങൾക്കു മുന്നിൽ പകച്ചുപോയവർക്കായി തോട്ടക്കാട് പൗരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി ശേഖരിച്ച അവശ്യസാധനങ്ങൾ പൗരസമിതി പ്രസിഡന്റ് ബിജു കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തിച്ച് സി.ഐക്ക് കൈമാറി.

∙ കല്ലമ്പലം ഷൈലാ സ്റ്റോർ പൊലീസ് സ്റ്റേഷൻ കലക്‌ഷൻ സെന്ററിൽ സാധനങ്ങൾ നൽകി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama