go

ഇല്ലായ്മകൾക്കിടയിലും തീരദേശം നല്‍കിയത് പ്രളയംപോലെ സഹായം

  നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കലക്‌ഷൻ സെന്ററിൽ അവശ്യവസ്തുക്കൾ തരംതിരിക്കുന്ന സന്നദ്ധപ്രവർത്തകർ.
നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കലക്‌ഷൻ സെന്ററിൽ അവശ്യവസ്തുക്കൾ തരംതിരിക്കുന്ന സന്നദ്ധപ്രവർത്തകർ.
SHARE

തിരുവനന്തപുരം∙ ‘മലനാടിനൊരു കടൽത്താങ്ങ്’ എന്ന ഹാഷ്ടാഗുമായി ‘കോസ്റ്റൽ സ്റ്റുഡന്റ്സ് കൾചറൽ ഫോറം’ പ്രവർത്തകർ രണ്ടു ദിവസമായി തീരപ്രദേശത്തെ വീടുകൾ കയറിയിറങ്ങുകയായിരുന്നു. കേരളത്തെ കഴിഞ്ഞ മഹാപ്രളയത്തിൽ നിന്നു കൈപിടിച്ചു കയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ. 

 എസ്എംവി സ്കൂളിലെ ദുരിതാശ്വാസ കൗണ്ടറിൽ ശേഖരിച്ച അവശ്യവസ്തുക്കൾ തരംതിരിക്കുന്ന സന്നദ്ധപ്രവർത്തകർ.
എസ്എംവി സ്കൂളിലെ ദുരിതാശ്വാസ കൗണ്ടറിൽ ശേഖരിച്ച അവശ്യവസ്തുക്കൾ തരംതിരിക്കുന്ന സന്നദ്ധപ്രവർത്തകർ.

തുടർച്ചയായ കടൽക്ഷോഭം വിതച്ച ഇല്ലായ്മകൾക്കിടയിലും തീരദേശം പ്രളയബാധിതർക്കായി സ്വരുക്കൂട്ടിയത് ഒരു വലിയ ലോഡ് നിറയെ അവശ്യവസ്തുക്കൾ. വീട്ടിലെ പലചരക്കു സാധനങ്ങളിൽ നിന്ന് ഒരു പങ്ക് വരെ എടുത്തു തന്നവരുണ്ട് ആ കൂട്ടത്തിൽ. തേങ്ങയും അരിയും ഉൾപ്പെടെയുള്ള വസ്തുക്കൾ, മിച്ചം പിടിച്ച സമ്പാദ്യങ്ങളിൽ നിന്ന് വാങ്ങിയ സാധനങ്ങൾ.

 അങ്ങനെയാണ് ഒരു ലോഡ് നിറയ്ക്കാനായത്. സാധനങ്ങൾ എത്തിക്കാൻ വണ്ടി ലഭിക്കാതെ ഒരു ദിനം കാക്കേണ്ടി വന്നു പ്രവർത്തകർക്ക്. ഒടുവിൽ ഇന്ധനം നിറച്ചു കൊടുക്കാൻ സ്പോൺസറെ കണ്ടെത്തിയതോടെ ഇന്നലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ലോഡ് പുറപ്പെട്ടു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസവുമായി നാടിനെ വിടാതെ ചേർത്തുപിടിക്കുമെന്നു വിളിച്ചുപറയുകയാണു കടലിന്റെ മക്കൾ.

  സിറ്റിപൊലീസ് കമ്മിഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്പിസി സ്കൂളുകളിൽ നിന്നു കെഡറ്റുകൾ ശേഖരിച്ച അവശ്യ സാധന സാമഗ്രികൾ ഡയറക്ടറേറ്റിലെത്തിക്കുകയും അവതരംതിരിച്ചു വിവിധ ജില്ലകളിലെ റിലീഫ് ക്യാംപുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.
സിറ്റിപൊലീസ് കമ്മിഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്പിസി സ്കൂളുകളിൽ നിന്നു കെഡറ്റുകൾ ശേഖരിച്ച അവശ്യ സാധന സാമഗ്രികൾ ഡയറക്ടറേറ്റിലെത്തിക്കുകയും അവതരംതിരിച്ചു വിവിധ ജില്ലകളിലെ റിലീഫ് ക്യാംപുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.

സഹായമെത്തിക്കാൻ റെയിൽവേയും

ദുരിതബാധിതർക്കു സഹായമെത്തിക്കാൻ കൈകോർത്തു റെയിൽവേയും. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലും കലക്‌ഷൻ സെന്ററുകൾ തുറന്നു. റെയിൽവേയുടെ പാഴ്സൽ സർവീസ് വഴിയാണു സാധനങ്ങൾ അതതു ജില്ലകളിലേക്ക് എത്തിക്കുക.   ശേഖരിച്ച വസ്തുക്കൾ കൊണ്ടുപോകാൻ വാഹനമില്ലാത്തവർക്കായി സൗജന്യ സേവനവും റെയിൽവേ ആരംഭിച്ചിട്ടുണ്ട്. കലക്ടറുടെ കത്തുണ്ടെങ്കിൽ സെന്ററുകൾ സമാഹരിച്ച വസ്തുക്കൾ  ജില്ലകളിൽ എത്തിക്കും. അവിടെ കലക്ടറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അത് ഏറ്റുവാങ്ങണം.

ഉദ്യോഗസ്ഥരുടെ കത്തില്ലാതെയും സേവനം ഉപയോഗപ്പെടുത്താം. പ്രളയദുരിതാശ്വാസ സാധനങ്ങൾ കയറ്റി അയയ്ക്കുന്നതിനു തുച്ഛമായ തുക മാത്രമാണു റെയിൽവേ ഈടാക്കുന്നത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ  പ്രവർത്തനം ആരംഭിച്ച കലക്‌ഷൻ സെന്ററിൽ നിന്നു നിലമ്പൂരിലെ ക്യാംപുകളിലേക്കാണ് ആദ്യത്തെ ലോഡ് കൈമാറുക.

Trivandrum News

ഓരോ കടയിലും കയറിയിറങ്ങി; കവറുകളെല്ലാം നിറഞ്ഞു

  പ്രളയബാധിതരുടെ സഹായത്തിനായി വി.എസ്.ശിവകുമാർ എംഎൽഎ കലക്‌ഷൻ സെന്ററിലേയ്ക്ക് സാമഗ്രികൾ സമാഹരിക്കുന്നു.
പ്രളയബാധിതരുടെ സഹായത്തിനായി വി.എസ്.ശിവകുമാർ എംഎൽഎ കലക്‌ഷൻ സെന്ററിലേയ്ക്ക് സാമഗ്രികൾ സമാഹരിക്കുന്നു.

‘‘ചാല മാർക്കറ്റിലെ എല്ലാ കടയിലും മഴയത്തും ഞങ്ങൾ കയറിയിറങ്ങി. നേരത്തെ കൊടുത്തെന്ന് ചിലരൊക്കെ പറഞ്ഞു. എന്നാലും ഒരു കൂട് മെഴുകുതിരിയെങ്കിലും ആരും തരാതിരുന്നില്ല. കുട്ടികളല്ലേയെന്നു കരുതി സ്നേഹത്തോടെയാണ് എല്ലാവരും പെരുമാറിയത്. കൊണ്ടുപോയ കവറുകളെല്ലാം നിറഞ്ഞു.’’   ചാല ഗവ.തമിഴ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയും നാഷനൽ സർവീസ് സ്കീം അംഗവുമായ പ്രണവിന്റെ വാക്കുകളിൽ നിറയെ ആവേശം. എൻഎസ്എസ് യൂണിറ്റുകൾ സംയുക്തമായി ആരംഭിച്ച കലക്‌ഷൻ സെന്ററിന്റെ ഭാഗമായാണ് ഇവിടത്തെ വിദ്യാർഥികൾ ചാല മാർക്കറ്റിലും സമീപത്തെ വീടുകളിലും സാധനങ്ങൾക്കായി കയറിയിറങ്ങിയത്.

 വിമൻസ് കോളജിലെ കലക്‌ഷൻ സെന്ററിൽ അവശ്യവസ്തുക്കൾ തരംതിരിക്കുന്ന സന്നദ്ധപ്രവർത്തകർ.
വിമൻസ് കോളജിലെ കലക്‌ഷൻ സെന്ററിൽ അവശ്യവസ്തുക്കൾ തരംതിരിക്കുന്ന സന്നദ്ധപ്രവർത്തകർ.

സ്കൂളിലേക്ക് സാധനങ്ങൾ ഒരുപാട് എത്താതായതോടെ രാവിലത്തെ മഴയിലും സമാഹരണത്തിനായി ഇറങ്ങാൻ കുട്ടികൾ തീരുമാനിക്കുകയായിരുന്നു. ഓരോ കടയിലും കയറിയിറങ്ങി വസ്ത്രങ്ങളും ബിസ്കറ്റും സോപ്പും പേസ്റ്റും ഒക്കെയായി ഒരുപാട് വസ്തുക്കൾ ശേഖരിക്കാനായി.ജില്ലയിലെ വിവിധ എൻഎസ്എസ് യൂണിറ്റുകൾ ശേഖരിച്ച വസ്തുക്കൾ ഒരുമിച്ച് നാളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്ക്കും.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama