go

ജാഗ്രതാ നിർദേശം നൽകി ജില്ലാ ഭരണകൂടം

  ജില്ലയിൽ പ്രളയ മണ്ണിടിച്ചിൽ സാധ്യതയുള്ള വില്ലേജുകൾ രേഖപ്പെടുത്തി ജിയോളജി വകുപ്പ് പുറത്തിറക്കിയ മാപ്പ്. ചുവന്ന നിറത്തിൽ കാണുന്നതാണ് അതീവ ജാഗ്രത മേഖല
ജില്ലയിൽ പ്രളയ മണ്ണിടിച്ചിൽ സാധ്യതയുള്ള വില്ലേജുകൾ രേഖപ്പെടുത്തി ജിയോളജി വകുപ്പ് പുറത്തിറക്കിയ മാപ്പ്. ചുവന്ന നിറത്തിൽ കാണുന്നതാണ് അതീവ ജാഗ്രത മേഖല
SHARE

കാട്ടാക്കട∙ കനത്ത മഴ തുടർന്നാൽ ജില്ലയിലെ ആറു വില്ലേജുകളിൽ മണ്ണിടിച്ചിൽ ,ഉരുൾ പൊട്ടൽ സാദ്ധ്യതയെന്ന്  ജിയോളജി വകുപ്പ് റവന്യു അധികൃതർക്ക് റിപ്പോർട്ട് നൽകി. കാട്ടാക്കട താലൂക്കിലെ അമ്പൂരി, വാഴിച്ചൽ, മണ്ണൂർക്കര, നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമല,തെന്നൂർ,വിതുര വില്ലേജുകളാണ് പ്രശ്ന സാധ്യതയുള്ള പ്രദേശങ്ങൾ.

റിപ്പോർട്ടിനെത്തുടർന്ന് ഈ വില്ലേജുകളിലെ റവന്യു–പഞ്ചായത്ത് അധികൃതരോട്  ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിക്കണമെന്നും ആവശ്യമെങ്കിൽ പ്രദേശത്തെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും തഹസിൽദാർമാരോടും പഞ്ചായത്ത് സെക്രട്ടറിമാരോടും നിർദ്ദേശിച്ചിട്ടുണ്ട്.

അടുത്ത രണ്ടു ദിവസങ്ങളിൽ തുടർച്ചയായ കനത്ത മഴയ്ക്ക്  സാധ്യതയെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ന‌ടപടി. ഉച്ചയോടെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. ഉരുൾ പൊട്ടൽ,മണ്ണിടിച്ചിൽ സാദ്ധ്യത കൂടിയ തോതിലുള്ള സ്ഥലങ്ങൾ കടും ചുവപ്പു നിറത്തിൽ അടയാളപ്പെടുത്തി ജിയോളജി വകുപ്പ് തയ്യാറാക്കിയ മാപ്പും റവന്യു അധികൃതർക്ക് കൈമാറി. 

ജാഗ്രത നിർദ്ദേശം വന്നതിന് പിന്നാലെ വില്ലേജ്, പഞ്ചായത്ത് അധികൃതർ പരിശോധന തുടങ്ങി.മ ണ്ണിടിച്ചിലോ മറ്റൊ ശ്രദ്ധയിൽപെടുന്ന പൊതുജനം  താലൂക്ക് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.തൊളിക്കോട്,ഒറ്റശേഖരമംഗലം,കള്ളിക്കാട് വില്ലേജുകളിലും ജാഗ്രത പുലർത്തുന്നുണ്ട്. എന്നാൽ.ഇവിടങ്ങളിൽ  തീവ്രമായ മണ്ണിടിച്ചിൽ സാദ്ധ്യതയില്ല.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama