go

വിശ്വസിക്കുമോ? നെയ്യാറ്റിൻകര ആശുപത്രിയിൽ ഇങ്ങനെയാണ് !

  നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ശസ്ത്രക്രീയ കഴിഞ്ഞ രോഗിയെ ബന്ധുക്കൾ മഴയത്ത് കുടപിടിച്ച് സ്ട്രച്ചറിൽ വാർഡിലേക്ക് തള്ളിക്കൊണ്ട് പോകുന്നു.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ശസ്ത്രക്രീയ കഴിഞ്ഞ രോഗിയെ ബന്ധുക്കൾ മഴയത്ത് കുടപിടിച്ച് സ്ട്രച്ചറിൽ വാർഡിലേക്ക് തള്ളിക്കൊണ്ട് പോകുന്നു.
SHARE

നെയ്യാറ്റിൻകര∙ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് രോഗി വാർഡിലേക്ക് പോകുന്നത് മഴയത്ത് സ്ട്രച്ചറിൽ. രോഗിയെ കുട ചൂടിക്കാനും സ്ട്രച്ചർ തള്ളാനും ബന്ധുക്കൾ മാത്രം. താലൂക്ക് ആശുപത്രിയിൽ നിന്നു ജില്ലാ ആശുപത്രിയായും തുടർന്ന് ജനറൽ ആശുപത്രിയായും  പദവി ഉയർത്തിയ ആതുരശുശ്രൂഷാ കേന്ദ്രത്തിലാണ് രോഗികൾക്ക് ഈ അവിശ്വസനീയമായ ഗതികേട്. 

ശസ്ത്രക്രിയ കഴിഞ്ഞ  രോഗിയെ സുരക്ഷിതമായി അണുബാധ ഏൽക്കാതെ വാർഡിൽ എത്തിക്കാൻ സംവിധാനമില്ല. തുറസായ ആശുപത്രി യാർഡിലൂടെ എടുത്തു കൊണ്ടോ, സ്ട്രെച്ചറിൽ കിടത്തിയോ ആണു കൊണ്ടു പോകുക. അതും വെയിലും മഴയും ഏറ്റു തന്നെ. എല്ലാത്തിനും ബന്ധുക്കൾ മാത്രം. ഒരു ജീവനക്കാരന്റെയും സഹായം കിട്ടാറില്ല.താലൂക്ക് ആശുപത്രി ആയിരുന്നപ്പോൾ നിയന്ത്രണം നഗരസഭയ്ക്കായിരുന്നു. 

പദവി ഉയർത്തിയപ്പോൾ ഭരണം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലായി.  അന്ന് തുടങ്ങിയതാണ് ഈ ഗതികേടെന്ന് രോഗികൾ. മരുന്നില്ല. പ്രത്യേകിച്ചും ജീവൻരക്ഷാ മരുന്നുകൾ. ലാബിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഇതു കാരണം പുറത്തെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama