go

പ്രളയ ദുരിതാശ്വാസത്തിന് ട്രിവാൻഡ്രം ജീപ്പ് ഡ്രൈവേഴ്സ് ക്ലബ്

SHARE

തിരുവനന്തപുരം ∙ പ്രളയദുരിതാശ്വാസ സാധനങ്ങൾ ലഭിക്കാത്ത ആദിവാസി മേഖലകളിലേക്കു സാഹസിക ജീപ്പ് ഡ്രൈവർമാരുടെ സംഘം ‘കേരളത്തിനായി പ്രവർത്തിക്കാം’ ദൗത്യവുമായി പുറപ്പെടുന്നു. ഫോർ വീൽ ഡ്രൈവ് ജീപ്പുകളുടെ സഹായത്തോടെ ട്രിവാൻഡ്രം ജീപ്പ് ഡ്രൈവേഴ്സ് 4x4 ക്ലബ് സംഘം ഇന്നു വയനാട്ടിലേക്കു പോകും. സാധാരണ വാഹനങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കാത്തതും ഗതാഗത തടസമുള്ളതും ദുർഘടവുമായ ഗ്രാമീണ, വനമേഖലകൾക്കു സമീപമുള്ള കോളനികളിൽ സഹായം എത്തിക്കാനുള്ള പ്രയാസം കണക്കിലെടുത്താണ് ഈ ദൗത്യം.

ആദിവാസി സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ അഭ്യർഥനപ്രകാരമാണു വയനാട്ടിലേക്കുള്ള യാത്ര. വയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്തിലെ ഒട്ടേറെ കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിയില്ലെന്ന് സൊസൈറ്റി അറിയിച്ചിരുന്നു. ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കാനുള്ള കലക്‌ഷൻ സെന്റർ കഴിഞ്ഞ 2 ദിവസമായി കവടിയാർ സാൽവേഷൻ ആർമി ഓഡിറ്റോറിയത്തിൽ ക്ലബ് ആരംഭിച്ചിരുന്നു. ഇതിനിടെ സൊസൈറ്റിയുടെ സഹായ അഭ്യർഥന ലഭിച്ചതോടെ വയനാട്ടിലേക്കു പോകാൻ തീരുമാനിക്കുകയായിരുന്നു.

ഓരോ കുടുംബത്തിനു വേണ്ട ഭക്ഷ്യവസ്തുക്കളും തുണിയും മറ്റു അവശ്യ സാധനങ്ങളുമടങ്ങുന്ന കിറ്റുകളുമായി പത്തോളം വാഹനങ്ങളിൽ യാത്ര പുറപ്പെടാനാണ് ഒരുക്കം. നൂറ്റിയൻപതോളം സാഹസിക ഡ്രൈവർമാർ അടങ്ങുന്ന ക്ലബ് കഴിഞ്ഞ വർഷം പ്രളയസമയത്തു ചെങ്ങന്നൂരിലും റാന്നിയിലും മറ്റും സാഹസികമായി ജീപ്പ് ഓടിച്ച് സഹായം എത്തിച്ചിരുന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama