go

പ്രവാസി പുനരധിവാസ പദ്ധതി: ഈടില്ലാതെ 10 ലക്ഷം വരെ വായ്പ‌

SHARE

തിരുവനന്തപുര∙ നോർക്ക റൂട്ട്‌സ് മുഖേന നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (എൻഡിപിആർഇഎം) പ്രകാരം 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ നൽകാൻ ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു.    പദ്ധതി സംബന്ധിച്ചു നോർക്ക റൂട്ട്‌സുമായി ബാങ്ക് ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു.30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികൾക്കു 15% വരെ മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിനു 3% പലിശ സബ്‌സിഡിയും നൽകുന്ന പദ്ധതിയാണിത്.

നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള മേഖല സോണൽ മാനേജർ വി.മഹേഷ് കുമാറും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറി. നോർക്ക റൂട്ട്‌സ് റസിഡൻസ് വൈസ് ചെയർമാൻ കെ.വരദരാജൻ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ, ജോയിന്റ് സെക്രട്ടറി കെ.ജനാർദനൻ, നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ ഡി.ജഗദീശ്, ബാങ്ക് ഓഫ് ഇന്ത്യ ഏരിയ മാനേജർ ജോർജ് വർഗീസ്, സീനിയർ മാനേജർ ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama