go

കീമോ കഴിഞ്ഞിറങ്ങിയ രോഗിയുടെ വാഹനം തടഞ്ഞിട്ടതായി പരാതി

SHARE

തിരുവനന്തപുരം ∙ ആർസിസിയിൽ നിന്നും കീമോ കഴിഞ്ഞിറങ്ങിയ രോഗിയുടെ വാഹനം തടഞ്ഞിട്ടതായി പരാതി. ആർസിസിയുടെ ഉടമസ്ഥതയിലുള്ള കെഎൽ 01 എക്യു 7276 എന്ന നമ്പരിലെ വാഹനത്തിന്റെ ഡ്രൈവറാണ് തടഞ്ഞിട്ടത്. ഇയാളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഹനം മാറ്റിയില്ലത്രേ. പെരുമഴയത്തു മണിക്കൂറുകൾ കാത്തു നിന്ന ശേഷം, രോഗി മറ്റൊരു വാഹനം തരപ്പെടുത്തി മടങ്ങി.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ആർസിസിയുടെ വാഹനം പാർക്കു ചെയ്യേണ്ട സ്ഥലത്ത് രോഗിയെത്തിയ വാഹനം പാർക്കു ചെയ്തു പോയി. അതാണ് ആർസിസിയിലെ ഡ്രൈവറെ ചൊടിപ്പിച്ചത്. രോഗിയുടെ കാർ അനക്കാൻ കഴിയാത്ത വിധം ആർസിസിയുടെ വാഹനം കുറുകെയിട്ട ശേഷം ഡ്രൈവർ കടന്നുകളയുകയായിരുന്നു. വയോധികനായ രോഗിയും ഒപ്പമുണ്ടായിരുന്ന വയോധികയും ഏറെ നേരം കാത്തു നിന്നുവെങ്കിലും ഡ്രൈവർ എത്തിയില്ല. പിന്നീട് സെക്യൂരിറ്റി ഉദ്യോഗസ്ഥനെ നേരിൽ കണ്ട് വിവരം ധരിപ്പിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ടിട്ടും മടങ്ങിയെത്താൻ കൂട്ടാക്കിയില്ലെന്നാണു വിവരം.

ഇടുക്കി വണ്ടിപെരിയാറിൽ നിന്നും ചികിത്സാർഥം എത്തിയതാണ് വയോധിക ദമ്പതികൾ. ഇവർ പരാതി നൽകിയില്ലെങ്കിലും കണ്ടു നിന്ന മറ്റൊരാൾ തെളിവായി സംഭവത്തിന്റെ വിഷ്വൽ ഉൾപ്പടെ ആർസിസി ഡയറക്ടർക്കു രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ഇത്തരമരു സ്ഥാപനത്തിന് കളങ്കമായി തീരുന്ന ഡ്രൈവറെ മാതൃകാപരമായി ശിക്ഷിക്കണം എന്നതാണ് ആവശ്യം.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama