go

ശാസ്താംപാറയിൽ അഡ്വഞ്ചർ ടൂറിസം അക്കാദമിയും ആസ്ഥാനവും

thiruvananthapuram news
നിയമസഭ യുവജന ക്ഷേമകാര്യ സമിതി ചെയർമാൻ ടി.വി.രാജേഷ് എംഎൽഎ, ഐ.ബി.സതീഷ് എംഎൽഎ എന്നിവർ അടങ്ങുന്ന സംഘം അഡ്വഞ്ചർ ടൂറിസം അക്കാദമി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ശാസ്താംപാറ സന്ദർശിച്ചപ്പോൾ
SHARE

മലയിൻകീഴ് ∙ ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായ ശാസ്താംപാറയിൽ അഡ്വഞ്ചർ ടൂറിസം ( സാഹസിക വിനോദം) അക്കാദമി സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിയമസഭ യുവജന ക്ഷേമകാര്യ ഉപസമിതി ചെയർമാൻ ടി.വി.രാജേഷ് എംഎൽഎ, ഐ.ബി.സതീഷ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ റവന്യു, ടൂറിസം, തദ്ദേശഭരണ വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ശാസ്താംപാറ സന്ദർശിച്ചു. സാഹസിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിൽ ആവശ്യമുള്ള മാനവശേഷി ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ ശാസ്താംപാറയിൽ അഡ്വഞ്ചർ ടൂറിസം അക്കാദമി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമി ആണിത്. 

അക്കാദമിയുടെ ആസ്ഥാനവും ഇവിടെ പണിയും. വിളപ്പിൽ പഞ്ചായത്തിലെ കരുവിലാഞ്ചി വാർഡിൽ 16 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ശാസ്താംപാറയിൽ നിലവിൽ ഒരു കോടിയുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അക്കാദമിയുടെ ഭാഗമായി ഒൻപത് കോടിയുടെ വികസനം നടപ്പാക്കാൻ ആണ് ലക്ഷ്യമിടുന്നത്.  ഇതിനോടു അനുബന്ധിച്ച് പഠനം നടത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുന്നതിനു ആണ് നിയമസഭ ഉപസമിതി സന്ദർശനം നടത്തിയത്. 

രാജ്യത്തിന് അകത്തും പുറത്തും അന്വേഷണം നടത്തിയ ശേഷം ആണ് ശാസ്താപാറയിൽ മികവുറ്റ അക്കാദമി സ്ഥാപിക്കുന്നത് എന്ന് ടി.വി.രാജേഷ് എംഎൽഎ പറഞ്ഞു. ആർ.രാജേഷ് എംഎൽഎ , അഡ്വഞ്ചർ ടൂറിസം അക്കാദമി സിഇഒ മനേഷ് ഭാസ്ക്കർ , നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തള കുമാരി , വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ , വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

ലക്ഷ്യങ്ങൾ

∙ സാഹസിക ടൂറിസം രംഗത്ത് മാനവശേഷി, ഗുണനിലവാരം ഉറപ്പുവരുത്തുക

∙ സാഹസിക ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ കേരളീയർക്ക് പരിചയപ്പെടുത്തുക

∙ ഈ മേഖല ജനകീയ വൽക്കരിക്കുക, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക

സൗകര്യങ്ങൾ

∙ റോക്ക് ക്ലൈമ്പിങ് ( സാഹസികമായി പാറയിൽ കയറുന്നത്), ഹൈ റോപ് കോഴ്സ്, സ്കൈ സൈക്ലിങ്, ഷൂട്ടിങ് ആർച്ചറി റേഞ്ച് തുടങ്ങിയവയ്ക്കു പരിശീലനം നൽകുക.

∙ ഓഫിസ്, ക്ലാസ് മുറികൾ, ഹോസ്റ്റൽ, മെഡിക്കൽ സൗകര്യം

∙ യോഗ, സെമിനാർ ഹാൾ

∙ പാർക്കിങ് ഏരിയ

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama