go

ഹോട്ടൽ മാലിന്യം റോഡിലേക്ക്: മൂക്കു പൊത്താതെവയ്യ

SHARE

കാട്ടാക്കട∙ ചൂണ്ട് പലക ജംക‌്​ഷനിൽ ഹോട്ടൽ മാലിന്യം റോഡിലേക്ക് ഒഴുക്കുന്നത് പതിവായതോടെ പരിസരവാസികളെും യാത്രക്കാരും മാലിന്യം ചവിട്ടി നടക്കേണ്ട ഗതികേടിൽ. റോഡിലെ ഓടയിലേക്കും റോഡിലേക്കും ഒരു നിയന്ത്രണവുമില്ലാതെ മാലിന്യം ഒഴുക്കുകയാണ് ചിലർ.നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ഫലമില്ല. മൂക്ക് പൊത്താതെ ഇതുവഴി നടക്കാനാവുന്നില്ല.ആശുപത്രി യിലെത്തുന്നവരും വിദ്യാർഥികളുമടക്കം അനവധിപേർ വന്നിറങ്ങുന്ന ജംക്‌ഷനെ നാറ്റിക്കുകയാണ് ചില കടക്കാർ.

കടയിലെ മാലിന്യം രാത്രി ആളൊഴിയുമ്പോൾ റോഡിലേക്ക് ഒഴുക്കും.ദുർഗന്ധം അടുത്ത ദിവസം വൈകും വരെയുണ്ടാകും. 2 ദിവസം കഴിഞ്ഞ് വീണ്ടും ഇതുതന്നെ തുടരും. മഴയത്ത് മഴ വെള്ളമെന്ന പേരിൽ മലിന ജലം റോഡിലേക്ക് പകലും തുറന്നുവിടുകയാണ്.ഗത്യന്തരമില്ലാതെ രണ്ട് ദിവസം മുമ്പ് നാട്ടുകാർ കടയ്ക്ക് മുന്നിലെത്തി ഉടമയുമായി വാക്കേറ്റത്തിലേ ർപ്പെട്ടു.എന്നിട്ടും മലിന ജലം റോഡിലേക്ക് വരുന്നത് തടയാൻ നടപടിയില്ല. പൂവച്ചൽ പഞ്ചായത്ത് പരിധിയിലാണ് ഈ സ്ഥലം. 

കൂണുപോലെ ഇവിടെ കടകൾ ഉയരുന്നുണ്ട്. ഇവയ്ക്കൊക്കെ മാലിന്യ സംസ്കരണത്തിന് സംവിധാനമുണ്ടോയെന്ന് പോലും നോക്കാൻ പൂവച്ചൽ,കാട്ടാക്കട പഞ്ചായത്തുകൾ മിനക്കെടുന്നില്ല. ചൂണ്ടുപലക ജംക്‌ഷനിൽ റോഡിലേക്ക് മാലിന്യമൊഴുക്കുന്നവർക്കെതിരെ കർശന നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരാതി ഉയരുമ്പോൾ നോട്ടിസ് നൽകി ആരോഗ്യ വകുപ്പ് തടിയൂരും. ആരോഗ്യ വകുപ്പിന്റെ ഈ പരിപാടി പതിവായതോടെ നോട്ടിസിന് ഇപ്പോൾ പുല്ലുവിലയാണ്. ലൈസൻസ് റദ്ദാക്കും, പിഴയീടാക്കും, പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നൊക്കെ നോട്ടിസിൽ എഴുതി നൽകും.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama