go

ജോസഫ് യുഡിഎഫ് വിടണം എന്ന് കോടിയേരി; സിപിഎം ശ്രമം പാഴാവുമെന്ന് മുല്ലപ്പള്ളി

Kodiyeri Balakrishnan
SHARE

തിരുവനന്തപുരം∙ആത്മാഭിമാനമുണ്ടെങ്കിൽ പി.ജെ.ജോസഫ് യുഡിഎഫ് വിടണമെന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ സിപിഎമ്മിന് എന്താണ് അർഹതയെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജോസഫ് ഉയർത്തിയിരിക്കുന്ന കലാപക്കൊടിയുടെ പശ്ചാത്തലത്തിലാണ് ഇരുനേതാക്കളും വാക്പോരിലേർപ്പെട്ടത്. 

കോടിയേരി  ബാലകൃഷ്ണൻ

പാലായിൽ ഒറ്റയ്ക്കു പ്രചാരണം നടത്തുമെന്ന ജോസഫിന്റെ പ്രസ്താവന യുഡിഎഫിന്റെ തകർച്ചയുടെ തുടക്കമാണ്. വരുംദിവസങ്ങളിൽ യുഡിഎഫിലെ ആഭ്യന്തരസംഘർഷം കൂടുതൽ ശക്തമാകും.യുഡിഎഫിന്റെ സമുന്നതനായ നേതാവാണ് അവരുടെ സമ്മേളനത്തിൽ കൂക്കിവിളിച്ച് അപമാനിതനായത്. മറ്റൊരു യുഡിഎഫ്  നേതാവിനും ഈ സ്ഥിതി വന്നിട്ടില്ല. ഇതെല്ലാം കഴിഞ്ഞിട്ട് ഒറ്റ മുന്നണിയാണെന്നു പറഞ്ഞു യുഡിഎഫ് മുന്നോട്ടുപോയാൽ ജനങ്ങൾ പരിഹസിക്കും.ജോസഫിനും ജോസ് കെ. മാണിക്കും  ഒരുമിച്ചു യുഡിഎഫിൽ തുടരാൻ കഴിയില്ല. 

മുല്ലപ്പള്ളി  രാമചന്ദ്രൻ

പി. ജെ. ജോസഫിനെ പരിഹസിക്കാനുള്ള സ്വാഭിമാനബോധം  സിപിഎം സംസ്ഥാന സെക്രട്ടറിക്കില്ല. ബഹുമാന്യനും സത്യസന്ധനുമായ നേതാവായിട്ടാണു ജോസഫിനെ  പൊതുസമൂഹം വിലയിരുത്തുന്നത്. അദ്ദേഹത്തെ ആക്രമിക്കാനുള്ള ഏതു ശ്രമവും യുഡിഎഫ്  ഒറ്റക്കെട്ടായി  പരാജയപ്പെടുത്തും. ചെറിയ അഭിപ്രായഭിന്നതകൾ ഊതിപ്പെരിപ്പിക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ല.കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള പാഴ്ശ്രമം സമൂഹം തിരിച്ചറിയും.ഫലപ്രഖ്യാപനം വരുമ്പോൾ  സിപിഎമ്മിന് അതു ബോധ്യപ്പെടും.  

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama