go

ജോസഫ് മാർ ബർണബാസിന് സ്നേഹ വരവേൽപ്

thiruvananthapuram news
മാർത്തോമ്മാ സഭ തിരുവനന്തപുരം കൊല്ലം ഭദ്രാസനം നടത്തിയ ജോസഫ് മാർ ബർണബാസിന്റെ സപ്തതി ആഘോഷത്തിന്റെയും സ്തോത്ര ശുശ്രൂഷയുടെയും ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. തോമസ് മാർ തീത്തോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ജോസഫ് മാർ ബർണബാസ്, ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഡോ. സാമുവൽ മാർ ഐറേനിയോസ് എന്നിവർ സമീപം. ചിത്രം∙മനോരമ
SHARE

തിരുവനന്തപുരം∙ സപ്തതി ആഘോഷിക്കുന്ന മാർത്തോമ്മാ സഭ തിരുവനന്തപുരം– കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസിന് തലസ്ഥാനത്തിന്റെ സ്നേഹ വരവേൽപ്. മാർത്തോമ്മാ സഭയുടെ നേതൃത്വത്തിൽ സപ്തതി ആഘോഷവും സ്തോത്ര ശുശ്രൂഷയും സംഘടിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാർ ബർണബാസിന്റെ സ്വഭാവ സവിശേഷതകൾ അദ്ദേഹത്തിന്  മറ്റുള്ളവരിലേക്കു പകരാൻ കഴിഞ്ഞിട്ടുണ്ടെന്നും സഭയുടെ നേട്ടങ്ങൾക്ക് അവ കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. താൻ ആദ്യമായി വൈദികവൃത്തിയിലേക്ക് കൈപിടിച്ചുയർത്തിയ ശെമ്മാശ്ശന്റെ സപ്തതി ആഘോഷങ്ങളിൽ പങ്കെടുക്കാനായതിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മംഗളാശംസയിലും സന്തോഷമുണ്ടെന്നും ദൈവത്തിന്റെ അദ്ഭുതമേറിയ കൃപകളെയും നമ്മുടെ കടമകളെയുമാണ് ഓരോ പിറന്നാൾ ദിനവും ഓർമിപ്പിക്കുന്നതെന്നും മറുപടി പ്രസംഗത്തിൽ ജോസഫ് മാർ ബർണബാസ് പറഞ്ഞു.

മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, .‍ഡോ. സാമുവൽ മാർ ഐറേനിയോസ്, .തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പ, ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്ക്കോപ്പ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവർ പ്രസംഗിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama