go

സംസ്ഥാന അധ്യാപക അവാർഡ്; കരവാരത്തിന് ഇരട്ടത്തിളക്കം

SHARE

കല്ലമ്പലം∙ സംസ്ഥാന അധ്യാപക അവാർഡുകളിൽ കരവാരം പഞ്ചായത്തിന് ഇരട്ടത്തിളക്കം.പഞ്ചായത്തിലെ രണ്ടു സ്കൂളുകളിലെ അധ്യാപകർക്ക് സംസ്ഥാന തല അവാർഡ് ലഭിച്ചത് പഞ്ചായത്തിന് അഭിമാനമായി. വിഎച്ച്എസ്ഇ വിഭാഗത്തിൽ കരവാരം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ മോഹനൻനായരും എൽപി വിഭാഗത്തിൽ കരവാരം മേവർക്കൽ ഗവ.എൽപിഎസിലെ അധ്യാപകനായ പ്രേമചന്ദ്രനുമാണ് അവാർഡ് നേടിയത്.കരവാരം വിഎച്ച്എസ്എസിൽ നടന്ന അനുമോദന ചടങ്ങ് ബി.സത്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  എംഎൽഎയും സഹപ്രവർത്തകരും ചേർന്ന്  മോഹനൻനായരെ പൊന്നാട അണിയിച്ച് ആദരിച്ചു.

പാഠ്യരംഗത്തും പൊതു രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വക്കുന്ന അധ്യാപകർ നാടിന് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വാലഞ്ചേരി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാക്കിന്റെ പ്രസിഡന്റുമായ മോഹനൻനായരുടെ നേതൃത്വത്തിൽ വീടില്ലാത്ത കുടുംബത്തിന് സ്നേഹവീടൊരുക്കി നൽകിയത് ശ്രദ്ധേയമായിരുന്നു.

ഒന്നാം ക്ലാസിൽ ഒന്നാംതരം വായന നടപ്പിലാക്കി സംസ്ഥാന തലത്തിൽ ശ്രദ്ധേയനായ പ്രേമചന്ദ്രൻ 25 വർഷമായി അധ്യാപന രംഗത്തുണ്ട്.പാഠപുസ്തക സമിതിയിലും പ്രവർത്തിക്കുന്നു.ക്ലാസ് ലൈബ്രറി എന്ന പദ്ധതിയിലൂടെയാണ് പ്രേമചന്ദ്രൻ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടു പോയത്.അദ്ദേഹം സ്കൂളിൽ നടപ്പിലാക്കിയ പദ്ധതി എസ്എസ്കെ അധ്യാപക പരിശീലനത്തിലൂടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും നടപ്പിലാക്കി.അധ്യാപകർക്ക് പരിശീലനം നൽകുന്നതിനായി പ്രേമചന്ദ്രൻ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്നു.പ്രേമചന്ദ്രനെയും എംഎൽഎയും സഹപ്രവർത്തകരും ചേർന്ന് ആദരിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama