go

മെട്രോ മനോരമ– പൊന്നോണക്കാലം മെഗാഷോ നാളെ

SHARE

തിരുവനന്തപുരം ∙  ഓണക്കാലത്ത്  ആഘോഷം കൊഴുപ്പിക്കാൻ വമ്പൻ താര നിര അണി നിരക്കുന്ന മെഗാഷോ ‘പൊന്നോണക്കാല’വുമായി  മെട്രോ മനോരമ. നാളെ വൈകിട്ട് 6 മുതൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ത്രസിപ്പിക്കുന്ന മെട്രോ മെഗാ ഷോ .  കുട്ടികൾക്കും കുടുംബങ്ങൾക്കും യുവാക്കൾക്കുമായി  കാഴ്ചകൾ ആവോളം നിറച്ചാണ് ഇത്തവണ മെഗാഷോ ഒരുക്കിയിട്ടുള്ളത്.മൂന്നു മണിക്കൂറോളം നീളുന്ന ഷോയിൽ പാട്ടും ഡാൻസും കോമഡി സ്കിറ്റും തുടങ്ങി എല്ലാ മാസ് ചേരുവകളുമുണ്ട്.

മെട്രോ മനോരമയെ കൂടാതെ വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ, മെഡിട്രീന ഹോസ്പിറ്റൽ, കുന്നിൽ സൂപ്പർ മാർക്കറ്റ് ഗ്രൂപ്പ്, പ്രൈം ബിൽഡേഴ്സ്, സ്വസ്തി ഫൗണ്ടേഷൻ എന്നിവയും പങ്കാളികളാണ്.ഇവിടെ ഈ നഗരത്തിൽ, ഒരു യമണ്ടൻ പ്രേമ കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളെ വീണ്ടും ആഘോഷത്തിമർപ്പിലാക്കിയ മലയാളം , തമിഴ് , തെലുങ്ക് സിനിമാ മേഖലയിൽ ഒന്നാകെ നിറഞ്ഞ് നിൽക്കുന്ന ജാസി ഗിഫ്റ്റ്, മധുരരാജ, ഹണിബി 2 തുടങ്ങിയ ചിത്രങ്ങളിലെ സൂപ്പർഹിറ്റ് ഗാനങ്ങളുമായി കളം നിറഞ്ഞു നിൽക്കുന്ന അൻവർസാദത്ത് എന്നിവരാണു മെഗാഷോയിൽ ഗാനങ്ങളുമായി എത്തുന്നത്.

സൂപ്പർ സ്റ്റാർ എന്ന സംഗീത പരിപാടിയിലെ വിജയ് സംഗീത്, സോണി ടിവിയുടെ ഇന്ത്യൻ ഐഡൽ എന്ന പ്രോഗാമിലെ ശ്രദ്ധേയ താരം ലക്ഷമി, സംഗീത സംവിധായകയും ഗായികയുമായി ഗായത്രി സുരേഷ്, അമൃത ജയകുമാർ എന്നിവരും ഗാനങ്ങളുമായി എത്തും. ലക്ഷമിയുടെ വയലിൻ ഫ്യൂഷനും ഷോയുടെ പ്രത്യേകതയായിരിക്കും.

ചെണ്ട, ഇടയ്ക്ക തുടങ്ങിയ വാദ്യ ഉപകരണങ്ങളിൽ വിസ്മയം തീർക്കുന്ന സൗമ്യ സദാനന്ദൻ, ആർദ്ര സാജൻ, ഡാൻസ് നമ്പറുകളുമായി സിനിമ – സീരിയൽ താരം അർച്ചന , തലസ്ഥാനത്തെ വിസ്മയ ഡാൻസ് ഗ്രൂപ്പായ അളിയൻസ് ,ഫ്യൂഷൻ സംഗീത ലോകത്തെ പുത്തൻ വിസ്മയം അരവിന്ദ് ഹരിദാസിന്റെ നേതൃത്വത്തിൽ ദേവരാഗ ബാൻഡ്  സംഘം എന്നിവരും ഷോയിൽ അണി നിരക്കും.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama