go

ഓണം വാരാഘോഷം: ഇന്നു തിരിതെളിയും

thiruvananthapuram news
ഓണാഘോഷത്തോടനുബന്ധിച്ചു തിരുവനന്തപുരം കവടിയാർ റോഡ് ദീപാലംകൃതമായപ്പോൾ. ചിത്രം∙മനോരമ
SHARE

തിരുവനന്തപുരം∙ഓണം വാരാഘോഷത്തിന് ഇന്നു തിരിതെളിയും. വൈകിട്ട് ആറിനു നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണു തിരിതെളിക്കുക. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യാതിഥികളാകും.കെ.എസ് ചിത്രയുടെ ഗാനമേളയാണ് ആദ്യ ദിവസത്തെ പ്രത്യേകത.ഈ മാസം 16 വരെ ജില്ലയിലെ വിവിധയിടങ്ങളിൽ 29 വേദികളിൽ അരങ്ങേറുന്ന കലാസദ്യയ്ക്കാണ് ഉത്രാടനാളിൽ മുഖ്യമന്ത്രി തുടക്കം കുറിക്കുന്നത്.

കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം വേദിയെ ധന്യമാക്കും.മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഓണസന്ദേശം നൽകും.  തുടർന്നാണു ചിത്ര നയിക്കുന്ന ഗാനമേള.പരമ്പരാഗതവും തനിമയാർന്നതുമായ കലാരൂപങ്ങൾക്കു പുറമേ ആധുനിക കലകളും സംഗീത-ദൃശ്യ വിരുന്നും ഓണാഘോഷത്തിനു മാറ്റുകൂട്ടും.

മികച്ച കലാകാരന്മാരുടെ മാസ്മരിക പ്രകടനത്തിന് ഇനിയുള്ള ഏഴു നാളുകൾ നഗരം സാക്ഷ്യം വഹിക്കും. രണ്ടു പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടിവന്ന കേരളത്തിന് ഓണം പകരുന്ന പ്രത്യാശ അതിജീവനത്തിനും നവകേരള നിർമാണത്തിനും കരുത്തു പകരും.16നു വൈകിട്ട് അഞ്ചിനു വെള്ളയമ്പലത്തു നിന്ന് തുടങ്ങി കിഴക്കേകോട്ടയിൽ അവസാനിക്കുന്ന ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിനു തിരശീല വീഴുക.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama