go

ഓണം വാരാഘോഷം: നഗരത്തിൽ ഗതാഗത നിയന്ത്രണം

SHARE

തിരുവനന്തപുരം ∙ സർക്കാരിന്റെ ഓണാഘോഷത്തിനോടനുബന്ധിച്ച് നഗരത്തിലെ പ്രധാന ഓണാഘോഷ വീഥികളിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. ഓണം വാരാഘോഷ നാളുകളിൽ എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9.30 വരെ കോർപറേഷൻ ഓഫിസ് മുതൽ വെള്ളയമ്പലം ജംക്‌ഷൻ വരെ വാഹന ഗതാഗതം അനുവദിക്കില്ല. 

പ്രധാനപ്പെട്ട ജംക്‌ഷനുകളിൽ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ വാഹനങ്ങൾ വഴി തിരിച്ച് വിടും. വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ഓണാഘോഷ പരിപാടി കാണാൻ പോകുമ്പോൾ വാഹനങ്ങൾ ഉത്തരവാദിത്വപ്പെട്ട ആളിന്റെ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കണം.  ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദേശങ്ങൾക്കും വിളിക്കാം 0471-2558731, 0471-2558732

വാഹനങ്ങൾ വഴി  തിരിച്ച് വിടുന്ന വിധം

∙വെള്ളയമ്പലം ഭാഗത്തുനിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എസ്.എം.സി - വഴുതക്കാട് - ആനി മസ്ക്രീൻ സ്ക്വയർ – പനവിള വഴി പോകണം.

∙വെള്ളയമ്പലത്തു നിന്നും പി.എം.ജി, പട്ടം, മെഡിക്കൽകോളേജ് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കവടിയാർ – കുറവൻകോണം വഴി പോകണം.

∙തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂർക്കട, ശാസ്തമംഗലം പോകേണ്ട വാഹനങ്ങൾ കോർപറേഷൻ പോയിന്റിൽ നിന്നും തിരിഞ്ഞ് നന്തൻകോട് - ദേവസ്വം ബോർഡ് - ടി.ടി.സി വഴി പോകണം.

പാർക്കിങ് സ്ഥലങ്ങൾ

സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്

സംഗീത കോളജ് ഗ്രൗണ്ട്

തൈക്കാട് പൊലീസ് ഗ്രൗണ്ട്

സി.എസ്.എൻ സ്റ്റേഡിയം പരിസരം

ഫോർട്ട് ഹൈസ്കൂൾ ഗ്രൗണ്ട്

സാൽവേഷൻ ആർമി ഹൈസ്കൂൾ

പി.എം.ജി - ലോ കോളജ് റോഡിന്റെ ഒരു വശം

മ്യൂസിയം - നന്ദാവനം റോഡിന്റെ ഒരു വശം

യൂണിവേഴ്സിറ്റി ഓഫിസ് കോമ്പൗണ്ട്

യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ട്

സംസ്കൃത കോളജ് ഗ്രൗണ്ട്

വിമൻസ് കോളജ് ഗ്രൗണ്ട്

പൂജപ്പുര എൽ.ബി.എസ് കോളജ് ഗ്രൗണ്ട്

ടഗോർ തിയറ്റർ ഗ്രൗണ്ട്

വാട്ടർ അതോറിട്ടി കോമ്പൗണ്ട് (ഇൻഡോർ സ്റ്റേഡിയം മുതൽ പഞ്ചായത്ത് ഹാൾ വരെയും, ഒബ്സർ വേറ്ററിയിലേയ്ക്ക് പോകുന്ന വഴിയുടെ ഒരു വശം)

പാർക്കിങ് നിരോധനം ഇവിടെ

ആർ.ആർ ലാംപ് - വെള്ളയമ്പലം റോഡ് , സ്റ്റാച്യു - ആശാൻസ്ക്വയർ റോഡ്, ജി.വി രാജ – ആർ.ആർ ലാംപ് റോഡ്, നന്തൻകോട് - ടി.ടി.സി റോഡ്, വെള്ളയമ്പലം - ആൽത്തറ റോഡ്, കോർപറേഷൻ ഓഫിസ് - നന്തൻകോട് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്യുവാൻ അനുവദിക്കില്ല.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama