go

നഗരത്തിൽ ഗതാഗതക്രമീകരണം

SHARE

തിരുവനന്തപുരം ∙ നഗരത്തിലെ പ്രധാന ഓണാഘോഷ വീഥികളിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. ആഘോഷ നാളുകളിൽ എല്ലാ ദിവസവും വൈകിട്ട്  6  മുതൽ 9.30 വരെ കോർപറേഷൻ ഓഫിസ് മുതൽ വെള്ളയമ്പലം ജംക്‌ഷൻ വരെ വാഹന ഗതാഗതം അനുവദിക്കില്ല. പ്രധാനപ്പെട്ട ജംക്‌ഷനുകളിൽ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും. വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ഓണാഘോഷ പരിപാടി കാണാൻ  പോകുമ്പോൾ  വാഹനങ്ങൾ ഉത്തരവാദിത്തപ്പെട്ട ആളിന്റെ  ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കണം.  പരാതികൾക്കും നിർദേശങ്ങൾക്കും വിളിക്കാം :  0471-2558731, 0471-2558732 

വാഹനങ്ങൾ  വഴി തിരിച്ച്  വിടുന്ന വിധം

∙വെള്ളയമ്പലം ഭാഗത്തുനിന്നു തമ്പാനൂർ/കിഴക്കേകോട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എസ്എംസി - വഴുതക്കാട് - ആനി മസ്ക്രീൻ സ്ക്വയർ – പനവിള വഴി പോകണം.

∙വെള്ളയമ്പലത്തു നിന്നും പിഎംജി, പട്ടം, മെഡിക്കൽകോളജ് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കവടിയാർ – കുറവൻകോണം വഴി പോകണം.

∙തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂർക്കട, ശാസ്തമംഗലം പോകേണ്ട വാഹനങ്ങൾ കോർപറേഷൻ ഓഫിസിനു മുന്നിൽ നിന്നു തിരിഞ്ഞു നന്തൻകോട് - ദേവസ്വം ബോർഡ് - ടിടിസി വഴി പോകണം.

 പാർക്കിങ്  സ്ഥലങ്ങൾ :

∙സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്

∙സംഗീത കോളജ് ഗ്രൗണ്ട്

∙തൈക്കാട് പൊലീസ് ഗ്രൗണ്ട്

∙സിഎസ്എൻ സ്റ്റേഡിയം പരിസരം

∙ഫോർട്ട് ഹൈസ്കൂൾ ഗ്രൗണ്ട്

∙സാൽവേഷൻ ആർമി ഹൈസ്കൂൾ

∙പിഎംജി - ലോ കോളജ് റോഡിന്റെ ഒരു വശം

∙മ്യൂസിയം - നന്ദാവനം റോഡിന്റെ ഒരു വശം

∙യൂണിവേഴ്സിറ്റി ഓഫിസ് കോംപൗണ്ട്

∙യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ട്

∙സംസ്കൃത കോളജ് ഗ്രൗണ്ട്

∙വിമൻസ് കോളജ് ഗ്രൗണ്ട്

∙പൂജപ്പുര എൽബിഎസ് കോളജ് ഗ്രൗണ്ട്

∙ടഗോർ തിയറ്റർ ഗ്രൗണ്ട്

∙വാട്ടർ അതോറിറ്റി കോംപൗണ്ട് (ഇൻഡോർ സ്റ്റേഡിയം മുതൽ പഞ്ചായത്ത് ഹാൾ വരെയും, ഒബ്സർവേറ്ററിയിലേയ്ക്ക് പോകുന്ന വഴിയുടെ ഒരു വശവും)

പാർക്കിങ്  നിരോധനം ഇവിടെ :

ആർആർ ലാംപ് - വെള്ളയമ്പലം റോഡ് , സ്റ്റാച്യു - ആശാൻ സ്ക്വയർ റോഡ്, ജി.വി രാജ – ആർആർ ലാംപ് റോഡ്, നന്തൻകോട് - ടിടിസി റോഡ്, വെള്ളയമ്പലം - ആൽത്തറ റോഡ്, കോർപറേഷൻ ഓഫിസ് - നന്തൻകോട് റോഡ് എന്നിവിടങ്ങളിൽ  വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama