go

‘ഓണനിലാവ് ’തെളിഞ്ഞു!

trivandrum-luttappi
കഴക്കൂട്ടത്ത് നടന്ന വിളംബരഘോഷയാത്രയിൽ കൗതുകമായി ബാലരമയിലെ കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും കഥകളിരൂപവും നിശ്ചലദൃശ്യങ്ങളായി അണിനിരന്നപ്പോൾ
SHARE

കഴക്കൂട്ടം∙ നഗരസഭ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണനിലാവ് ’ വർണശബളമായ ഘോഷയാത്രയോടെ തുടങ്ങി. പോത്തൻകോട് ബ്ലോക്ക് ഓഫിസിനു സമീപത്തു നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ  സ്കൂളുകൾ, സാംസ്കാരിക സംഘടനകൾ,റസി. അസോസിയേഷനുകൾ, വ്യാപാരി സംഘടനകൾ,കുടുംബശ്രീ,മാജിക് അക്കാദമി തുടങ്ങിയവർ അണിനിരന്നു. നിശ്ചലദൃശ്യങ്ങളും ചെണ്ടമേളവും നാടൻ കലാരൂപങ്ങളും  മിഴിവേകി. 

thiruvananthapuram news
നഗരസഭ കഴക്കൂട്ടത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വിളംബരഘോഷയാത്രയിൽ നിന്ന്

സാംസ്കാരിക സമ്മേളനം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സി.സുദർശനൻ അധ്യക്ഷത വഹിച്ചു. നടൻ കഴക്കൂട്ടം പ്രേംകുമാർ, കൗൺസിലർ മേടയിൽ വിക്രമൻ, ആർ. ശ്രീകുമാർ, ജ്യോതീസ് ഗ്രൂപ്പ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ,എസ്. മനോഹരൻ,എസ്.എസ്. ബിജു,ജയചന്ദ്രൻ, ചന്തവിള മധു, അനിൽകുമാർ,ബാബുക്കുട്ടൻനായർ,ഷൈൻ സത്താർ, കെ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

കാര്യവട്ടം സ്പോർട്സ് ഹബ്ബിലാണു കലാപരിപാടികൾ അരങ്ങേറുന്നത്. 11 മുതൽ 16 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതലാണു കലാപരിപാടികൾ. 11ന് തായമ്പക,കല്ലറ ഗോപനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, 12ന് കളരിപ്പയറ്റ്‌ മുളസംഗീതം, മെഗാഷോ, 13ന് പഞ്ചവാദ്യം,ഗസൽ,ഡാൻസ്,മെഗാഷോ. 14ന് ഗാനമേള. 15ന് ചെണ്ടമേളം, ഗാനമേള, മെഗാഷോ. 16ന് കളരിപ്പയറ്റ്, നടി ആശശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തം, ഗാനമേള.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama