go

ആഘോഷത്തിന്റെ ഗ്രാമീണ നന്മ; പൊട്ടൻചിറയിലെ ഊഞ്ഞാലോണം

thiruvananthapuram news
പൊട്ടൻചിറയിലെ തട്ടൂഞ്ഞാലിൽ കുട്ടികൾ
SHARE

വിതുര∙ എല്ലാ വർഷത്തെയും പോലെ ഇത്തവണത്തെ ഓണക്കാലത്തും കൗതുകമായി തുടരുകയാണ് വിതുര ചെറ്റച്ചൽ പൊട്ടൻചിറയ്ക്ക് സമീപം റോഡരികിൽ സജ്ജമാക്കിയിരിക്കുന്ന കൂറ്റൻ ഊഞ്ഞാൽ.  പ്രദേശത്തെ കുട്ടികളെയും മുതിർന്നവരേയും മാത്രമല്ല ദൂരെ സ്ഥലത്തുള്ളവരേയും ഏറെ ആകർഷിക്കുന്നുണ്ട് ഈ തട്ട് ഊഞ്ഞാൽ. കഴിഞ്ഞ 10 വർഷമായി മുടങ്ങാതെ ഇവിടെ ഊഞ്ഞാലിടുന്നുണ്ട്‌. 

പ്രദേശത്തിന്റെ ഓണാഘോഷങ്ങളിൽ ഒഴിവാക്കാനാവാത്ത സാന്നിധ്യമാണിത്. ജവഹർ നവോദയ വിദ്യാലയത്തിനടുത്ത് റോഡരികിൽ മനോഹരമായ വന മേഖലയോട് ചേർന്നാണ് ഊഞ്ഞാലിട്ടിരിക്കുന്നത്. ഒറ്റപ്പെട്ടു നിൽക്കുന്ന കൂറ്റൻ ആഞ്ഞിലിമരത്തിൽ കയർ കെട്ടിയ ഊഞ്ഞാലിന്റെ  തട്ട് വലിയ തടിക്കഷ്ണങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 

ഒരേ സമയം കുട്ടികളാണെങ്കിൽ 15 പേർക്കും മുതിർന്ന 8 പേർക്കും  കയറിയിരുന്ന് ആടാം.  വെക്കേഷൻ ആയതോടെ ആഞ്ഞിലി മരച്ചുവട്ടിൽ അതി രാവിലെ മുതൽ നേരം ഇരുട്ടും വരെ കുട്ടികളുടെ തിരക്കാണ്.  ഇതുവഴി പോകുന്നവരിൽ പലരും വാഹനം നിർത്തി ഊഞ്ഞാലാടി യാത്ര തുടരുന്നുവെന്നത് മറ്റൊരു കൗതുകം. 

കുട്ടപ്പൻ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഷിബു കുമാറാണ് ഈ ഊഞ്ഞാലിന്റെ ശിൽപി.  ഊഞ്ഞാൽ നിർമാണത്തിന് കൂട്ടുകാരും ഒപ്പം കൂടുന്നു. വർഷങ്ങൾക്ക് മുൻപ് ചെറിയ ഊഞ്ഞാലിട്ട് തുടങ്ങിയ പതിവ് ഇന്ന് വലിയ സൗഹൃദ കൂട്ടായ്മകൾക്കും സന്തോഷങ്ങൾക്കും വഴിയൊരുക്കിയത് ഓണത്തിന്റെ ഗ്രാമീണ നന്മ.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama