go

തീർഥാടകർക്കുള്ള ‘നിരക്ക് ബോർഡ് ’ നശിപ്പിച്ചു; ശേഷം പാർക്കിങ് ചാർജിൽ കൊള്ളയടി

thiruvananthapuram-parking
വർക്കല പാപനാശത്തെ കാർ പാർക്കിങ് ഫീ ഇനത്തിൽ 50 രൂപ(2 മണിക്കൂർ) ഈടാക്കിയ രസീത്.
SHARE

വർക്കല∙ പാപനാശം തീരത്ത് തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും അറിയിപ്പിനു നഗരസഭ സ്ഥാപിച്ച ‘നിരക്ക് ബോർഡ്’ നശിപ്പിച്ചിട്ടും പകരം സ്ഥാപിക്കാൻ നഗരസഭയ്ക്കു മടി. ഇതിനാൽ ഇരട്ടിയിലധികം തുകയാണ് പാർക്കിങ് ഫീ ഇനത്തിൽ കരാറുകാർ ഈടാക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ കാർ നിർത്തിയിടാൻ 50 രൂപ നൽകിയതിനു രസീത് ഇതിന് തെളിവായി ലഭിച്ചു.

ഒരു ദിവസം പരമാവധി 20 രൂപ മാത്രം കാറുകൾക്ക് പാർക്കിങ് ഫീസ് നിരക്ക് ഈടാക്കുന്നതിന് പകരം ഒറ്റയടിക്ക് 50 രൂപ വാങ്ങിയത് ഓണാവധി കാലത്ത് നല്ലൊരു തുക ഈ രീതിയിൽ കൈക്കലാക്കാൻ സാധിക്കും. തീരത്തെ പാർക്കിങ് ആന്റ് കംഫർട്ട് സ്റ്റേഷന് മുന്നിലാണ് കൃത്യമായ നിരക്ക് സഹിതം നഗരസഭ ആഴ്ചകൾക്ക് മുൻപ് നിരക്ക് ബോർഡ് സ്ഥാപിച്ചത്. കരാറുകാർ കൈകാര്യം ചെയ്യുന്ന പാർക്കിങ്, കംഫർട്ട് സ്റ്റേഷനുകളിൽ അമിത ചാർജ് വാങ്ങുന്നതായി പരാതി ഒഴിവാക്കാൻ വേണ്ടിയാണ് ബോർഡ് സ്ഥാപിച്ചത്.

ബോർഡ് നശിപ്പിച്ചതിനു പിന്നിൽ തൽപരരായ ചിലർ തന്നെയാണെന്നു നിഗമനത്തിൽ നഗരസഭ പൊലീസിലും അന്നു പരാതി നൽകി. നഗരസഭ നിരക്കുപ്രകാരം ടൂവീലർ പാർക്കിങ്ങിന് 5 രൂപയും (3മണിക്കൂർ) പിന്നെയുള്ള ഓരോ മണിക്കൂറിന് 1 രൂപയും ദിനം മുഴുവൻ 10 രൂപയും എന്നാണ് കണക്ക്. കാറുകൾക്ക് 10 രൂപയും തുടർന്നു അധിക മണിക്കൂറുകൾക്കു 2 രൂപയും ദിവസം മുഴുവൻ 20 രൂപയും നൽകണം. കംഫർട്ട് സ്റ്റേഷനിൽ യൂറിനലുകളിൽ രണ്ടു രൂപയും ബാത്ത്റൂം അല്ലെങ്കിൽ ലാട്രിൻ ഉപയോഗത്തിന് 10 രൂപ വീതവും എന്നാണ് നഗരസഭയുടെ നിരക്ക്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama