go

യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം: എട്ടു പേർ അറസ്റ്റിൽ

thiruvananthapuram-theatre
വിഴി‍ഞ്ഞം തിയറ്റർ ജംക്‌ഷനിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച കൊടിമരത്തിൽ യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിൽ പൊലീസ് അറസ്റ്റു ചെയ്ത പ്രതികൾ.
SHARE

തിരുവനന്തപുരം∙വിഴി‍ഞ്ഞം തിയറ്റർ ജംക്‌ഷനിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച കൊടിമരത്തിൽ യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിൽ 8 അംഗ അക്രമി സംഘത്തെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി ഫൈസലി(23)നാണ് മർദനമേറ്റതെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം സ്വദേശികളായ ഷാഫി(26), കണ്ണൻ(23), ഇസ്മയിൽ(21), ഹാഷിം(29), ആഷിക്(29), അജ്മൽ(24), സജിൽ(22), ഫിറോസ്(22) എന്നിവരെയാണ് ഇൻസ്പെക്ടർ എസ്..ബി.പ്രവീൺ, എസ്ഐ: എസ്.എസ്.സജി, സിപിഒ മാരായ ജോസ്, കൃഷ്ണകുമാർ, അജി, ഗോപുകൃഷ്ണൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐയുടെ കൊടിമരം ദുരുപയോഗം ചെയ്തതിനു പ്രതികൾക്കെതിരെ ലോക്കൽ സെക്രട്ടറി പരാതി നൽകിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. 

പിടിയിലായവരിൽ ഒന്നാം പ്രതി ഷാഫിയെ മർദിച്ചതിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണ കാരണമെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama