go

ആചാരം പാലിച്ച് ഗുരുവായി മുഖ്യമന്ത്രി; ക്ലിഫ് ഹൗസിലെ സ്വീകരണ മുറിയിൽ എഴുത്തിനിരുത്തൽ

thiruvananthapuram news
മുഖ്യം വിദ്യാവിജയം: മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ കുരുന്നിനെ എഴുത്തിനിരുത്തുന്നു. ചിത്രം:മനോരമ
SHARE

തിരുവനന്തപുരം∙ വിജയദശമി ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആചാരം തെറ്റിക്കാതെ കുട്ടിയെ എഴുത്തിനിരുത്തി. മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഡ്രൈവർ മിഥുന്റെ മകൻ ആരുഷിനെയാണു പിണറായി ആദ്യാക്ഷരം എഴുതിച്ചത്. ക്ലിഫ് ഹൗസിലെ സ്വീകരണ മുറിയിൽ നിലവിളക്കും തളികയിൽ അരിയും നാക്കിലയിൽ കിണ്ടിയും വെള്ളവും തുളസിക്കതിരുമെല്ലാം ഒരുക്കിയിരുന്നു. നിലത്തിരുന്ന് ആരുഷിനെ മടിയിലിരുത്തി മുഖ്യമന്ത്രി ‘ഹരിശ്രീ’ എഴുതിക്കുകയായിരുന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama