go

എസി പൊട്ടിത്തെറിച്ച് രാത്രി വീടിനു തീപിടിച്ചു

trivandrum-ac
SHARE

തിരുവനന്തപുരം∙ കുന്നുകുഴി വരമ്പാശേരി  ലെയ്നിൽ മാരാർജി ഭവനു സമീപം  ഓമനയുടെ   അശ്വതി എന്ന വീടിന് എസി പൊട്ടിത്തെറിച്ച് തീ പിടിച്ചു. ഏകദേശം അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ഈ സമയം വയോധികരായ ഓമനയും  തങ്കമണിയും തീ പിടിച്ച മുറിയിൽ കിടന്നുറങ്ങിയിരുന്നു.

പുറത്തെ മുറിയിൽ ഇവരുടെ സഹോദരൻ ജയചന്ദ്രനും ഉണ്ടായിരുന്നു. എസി പൊട്ടിത്തറിച്ച ശബ്ദവും തീയും കണ്ടു പുറത്തേക്ക് ഓടി ബഹളം വച്ചപ്പോഴാണ് നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്.  തീ  കെടുത്തി വയോധികരെ ബന്ധുവീട്ടിലേക്ക് മാറ്റി. ലീഡിങ് ഫയർ മാൻ സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് എത്തിയിരുന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama