തിരുവനന്തപുരം∙ യുവതിയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതികൾ വീട്ടിൽ കവർച്ച നടത്താൻ പോകുന്നതിനിടെ പിടിയിലായി. വള്ളക്കടവ് വാർഡിൽ കദീജ ഭവനിൽ ഷാരൂഖ് ഖാൻ (22), ശംഖുമുഖം എൽ.പി സ്കൂളിനു സമീപം പൗളി വീട്ടിൽ ജിതിൻ (24) എന്നിവരാണു വാഹന പരിശോധനയ്ക്കിടെ പേട്ട പൊലീസിന്റെ പിടിയിലായത്. വാഹനത്തിനു മതിയായ രേഖകൾ ഇല്ലെന്നു കണ്ടു ചോദ്യം ചെയ്തപ്പോഴാണു മോഷണകേസുകളിൽ ഇവർക്കുള്ള പങ്ക് തിരിച്ചറിഞ്ഞത്. ആനയറയിൽ യുവതിയുടെ ഒന്നരപവന്റെ സ്വർണമാല പിടിച്ചുപറിച്ച കേസിൽ ഒളിവിൽ കഴിയുക യായിരുന്ന ഇവർ പോത്തൻകോടിനു സമീപം ഒരു വീട്ടിൽ കവർച്ച നടത്താൻ പോകുകയായിരുന്നു. ഒട്ടേറെ ക്രമിനൽ,മോഷണ കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു.
കവർച്ച നടത്താൻ പോകുന്നതിനിടെ പിടിയിലായി

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.