go

മുതലപ്പൊഴി തുറമുഖം: കപ്പൽ ചാലിന്റെ ആഴം കൂട്ടാൻ ഡ്രജർ എത്തി

അഞ്ചുതെങ്ങ് മുതലപ്പൊഴി മൽസ്യബന്ധന തുറമുഖ നിർമാണകേന്ദ്രത്തിൽ അഴിമുഖത്തിന്റെ ആഴംകൂട്ടാൻ എത്തിച്ച ശാന്തിസാഗർ–11 തീരമണഞ്ഞപ്പോൾ.
അഞ്ചുതെങ്ങ് മുതലപ്പൊഴി മൽസ്യബന്ധന തുറമുഖ നിർമാണകേന്ദ്രത്തിൽ അഴിമുഖത്തിന്റെ ആഴംകൂട്ടാൻ എത്തിച്ച ശാന്തിസാഗർ–11 തീരമണഞ്ഞപ്പോൾ.
SHARE

ചിറയിൻകീഴ്∙ മുതലപ്പൊഴി മൽസ്യബന്ധന തുറമുഖ നിർമാണ കേന്ദ്രത്തിൽ കപ്പൽചാലിന്റെ ആഴംകൂട്ടുന്നതിനായുള്ള ഡ്രജ്ജറെത്തി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു മുതലപ്പൊഴി തീരംവഴി കരിങ്കൽപാളികൾ ഡ്രജറിലൂടെ കൊണ്ടുപോകുന്നതിന്റെ ഭാഗമായാണു ശാന്തിസാഗർ–11 പേരുള്ള മണ്ണുമാന്തി തീരമണിഞ്ഞത്. മൂന്നാഴ്ച കൊണ്ടു ആറുമീറ്റർ താഴ്ചയിൽ 400മീറ്റർ നീളത്തിൽ മുതലപ്പൊഴി അഴിമുഖത്തു അടിഞ്ഞുകൂടിയിട്ടുള്ള മണലും അശാസ്ത്രീയമായി തീരം കേന്ദ്രീകരിച്ചു നിക്ഷേപിച്ചിട്ടുള്ള പുലിമുട്ടുകളും പൂർണമായി നീക്കം ചെയ്യുകയാണ് ശാന്തിസാഗറിന്റെ പ്രധാന ദൗത്യം.

നിലവിൽ മുതലപ്പൊഴി മുനമ്പുവഴി പുറംകടലിലേക്കു മൽസ്യബന്ധനത്തിനായി തിരിക്കുന്ന ബോട്ടുകൾ അപകടത്തിൽ പെടുക പതിവായിരുന്നു. പൊഴിമുഖത്തു അടിഞ്ഞുകൂടിക്കിടക്കുന്ന പുലിമുട്ടുകളും ക്രമാതീതമായുള്ള മണലും നീക്കം ചെയ്യുന്നതോടെ മുതലപ്പൊഴിയിൽ സംജാതമായിട്ടുള്ള അപകടങ്ങൾക്കു പൂർണശമനം കാണാനാവുമെന്നു മുതലപ്പൊഴി നിർമാണകേന്ദ്രം സൈറ്റ് സൂപ്പർവൈസർ സലിം പൂഴിക്കുന്ന് അറിയിച്ചു. ‍ഡിസംബർ അഞ്ചുമുതൽ പൊഴിമുഖം കേന്ദ്രീകരിച്ചു മണൽ നീക്കം ചെയ്യുന്ന പ്രക്രിയ ആരംഭിക്കും. 

പത്തുദിവസംകൊണ്ടു പദ്ധതി പൂർത്തീകരിക്കും. ഭാവിയിൽ ടൂറിസത്തിന്റെ ഭാഗമായെത്തുന്ന യാത്രാക്കപ്പലുകൾക്കടക്കം മുതലപ്പൊഴിയിൽ നങ്കൂരമിടാൻ സാധിക്കുന്ന തരത്തിലാണു പൊഴിമുഖത്തെ ചാൽ പുനർനിർമാണത്തിനു വിധേയമാക്കുന്നത്. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama