go

അനന്തപുരി ഷോപ്പിങ് ഫെസ്റ്റിൽ നാവിൽ കപ്പലോട്ടം ; ഹിറ്റായി ഭക്ഷ്യമേള

 മനോരമ അനന്തപുരി ഫെസ്റ്റിലെ കുടുംബശ്രീ ഭക്ഷ്യമേളയിൽ നടൻ കൊല്ലം തുളസി.
മനോരമ അനന്തപുരി ഫെസ്റ്റിലെ കുടുംബശ്രീ ഭക്ഷ്യമേളയിൽ നടൻ കൊല്ലം തുളസി.
SHARE

തിരുവനന്തപുരം∙ ചിക്കൽ പൊള്ളിച്ചതിനൊപ്പം കാടവറുത്തതു കൂടി ആയോലോ? കേട്ടപ്പോൾ തന്നെ നാവിൽ കപ്പലോട്ടം തുടങ്ങി അല്ലേ ! പുത്തരിക്കണ്ടത്ത് അനന്തപുരി ഷോപ്പിങ് മേളയിലെ കുടുംബശ്രീ ഭക്ഷ്യമേള ആദ്യദിവസം തന്നെ ഹിറ്റ് .കൃത്രിമ ചേരുവകൾ ഒഴിവാക്കി സ്വാദിഷ്ടമായ ഭക്ഷണമാണു കുടുംബശ്രീ വിളമ്പുന്നത് .

മലബാർ വിഭവങ്ങൾക്കൊപ്പം കുട്ടനാട്ടിലെ കരിമീനിന്റെയും പുഴമീനുകളുടെയും സ്വാദും രുചിച്ചറിയാം .ഒറ്റനോട്ടത്തിൽ സിംപിളാണെന്നു തോന്നുമെങ്കിലും രുചിയുടെ കാര്യത്തിൽ വിഭവങ്ങൾ പവർഫുൾ ആണ് .കാടക്കോഴി കുഞ്ഞി തലയണ ഇതിനോടകം ഹിറ്റായി .സുന്ദരി അപ്പവും ചിക്കൻ തോരനും പലഹാരങ്ങളും നഗരവാസികൾക്കു പ്രിയപ്പെട്ടതായി. വിവിധയിനം ബിരിയാണികൾ,ഉന്നയ്ക്ക, ഔഷധഗുണമുള്ള മുളയരിപായസം,ജ്യൂസുകൾ എന്നിവയും കഴിക്കാം.

ഇന്നത്തെ കോംപോ
1. ചിക്കൽ പൊള്ളിച്ചത്+ 5 ചപ്പാത്തി/ 5 പത്തിരി/ 5 നെയ്പത്തിരി+ ഗ്രേവി,സാലഡ്,ചട്നി ( 230രൂപ )
2. ചിക്കൻ ചീറിപ്പാഞ്ഞത് + 2 ചപ്പാത്തി+1 ബട്ടൂര+1 പത്തിരി+ മയണൈസ്+ സാലഡ്+ ഗ്രേവി (180)

ഹാൻഡെക്സ് പവലിയനിൽ :
ബാലരാമപുരം കൈത്തറിയിൽ നെയ്തെടുത്ത വെള്ളികസവ് കാരി,ഉണക്ക് പാവ് മുണ്ട് എന്നിവയാണു ഹാൻഡക്സ് പവലിയനിലെ പ്രധാന ആകർഷണം. കുത്താമ്പള്ളി സാരി, സെറ്റുമുണ്ടുകൾ ,രാജസ്ഥാൻ ഹാൻഡ്‌ലൂമിന്റെ ബെഡ്ഷീറ്റുകൾ കുഷൻ കവറുകൾ എന്നിവയും വിലക്കിഴിവിൽ വാങ്ങാം

മേളയിൽ ഇന്ന് :
ഐഎംഎ മെഡിക്കൽ ക്യാംപ് വൈകിട്ട് 6 മുതൽ 8 വരെ അനന്തപുരി ആശുപത്രിയുടെ ക്യാംപിൽ ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യമാണ് 4 മുതൽ 7വരെ രക്തപരിശോധന. ഈ സമയം ഡയറ്റീഷ്യന്റെ സേവനവും ലഭിക്കും.

കലാസായാഹ്നത്തിൽ ഇന്ന് :
പ്രകാശ്ബാബു,അഷിത എന്നിവർ നയിക്കുന്ന ഗാനമേള, സിനിമാറ്റിക് ഡാൻസ് , ഗെയിമുകൾ

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama