go

കൗതുക ശീലം പ്രകാശിക്കും വിഡിയോ !

 ജയരാജൻ ജി.വലിയശാല.
ജയരാജൻ ജി.വലിയശാല.
SHARE

തിരുവനന്തപുരം∙ തലസ്​ഥാനത്തു നടക്കുന്ന പുസ്തകപ്രകാശന ചടങ്ങുകളിലെ നിത്യസാന്നിധ്യമാണ് ജയരാജൻ ജി. വലിയശാല. ഇത്തരം വേദികളിൽ കാ​ഴ്ചക്കാരനായി നിൽക്കുകയല്ല ഇദേഹം. ചടങ്ങു വിഡിയോയിൽ പകർത്തും. അതു പുസ്തകത്തിന്റെ രചയിതാവോ പ്രസിദ്ധീകരണക്കാരനോ ആവശ്യപ്പെട്ടിട്ടല്ല. സ്വന്തം ഇഷ്ടവിനോദം. അത്ര തന്നെ. 1500 പുസ്തകപ്രകാശന ചടങ്ങുകൾ ഇതിനകം ജയരാജൻ വിഡിയോയിൽ പകർത്തി. പ്രഗത്ഭരുടെയും അല്ലാത്തവരുടെയും ചടങ്ങുകൾ ഇതിൽ പെടും. ആരിൽ നിന്നും ഇതിന്റെ പേരിൽ നയാപൈസ പോലും ജയരാജൻ കൈപ്പറ്റാറുമില്ല.

യശ:ശരീരരായ വലിയശാല ഗോവിന്ദന്റെയും സരസ്സമ്മയുടെയും നാലാമത്തെ  മകനായ ജയരാജൻ യാദൃച്ഛികമായാണ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. മഹാത്മാഗാന്ധി കോളജിൽ നിന്നു ബോട്ടണിയിൽ ബിരുദം കരസ്ഥമാക്കിയ കാലം.   എൻജിനീയറിങ് കോളജിൽ പഠിക്കുകയായിരുന്ന മൂത്ത സഹോദരൻ ദൊരൈസ്വാമി അവിടത്തെ ഫൊട്ടോഗ്രഫി ക്ലബ് സെക്രട്ടറിയായി.  അദ്ദേഹം  ബ്രിട്ടിഷ് കൗൺസിൽ ലൈബ്രറിയിൽ നിന്നു ഫൊട്ടോഗ്രഫി പുസ്തകങ്ങൾ വായിച്ചു പഠിച്ചു. കൂടെ ഉണ്ടായിരുന്ന സഹപാഠികളെ പഠിപ്പിച്ചു. വൈകിട്ടായിരുന്നു ക്ലാസ്. ജ്യേഷ്ഠന്റെ ക്ലാസിൽ ജയരാജനും ചെന്നിരിപ്പായി.  അങ്ങനെ ജയരാജന് ജ്യേഷ്ഠൻ ഗുരുവും ആയി. 

പിന്നീടു ഫൊട്ടോഗ്രഫി ഹരമായി, ജീവിതോപാധിയും. കല്യാണങ്ങളും വിശേഷ ചടങ്ങുകളും  ജയരാജനെ ഫൊട്ടോഗ്രഫിയിൽ ഉറപ്പിച്ചു നിർത്തി.  ഒരിക്കൽ ഒരു പുസ്തക പ്രകാശനത്തിന്റെ ചിത്രങ്ങളെടുക്കവെ ‘ഇതു പത്രത്തിൽ കൊടുക്കാനാകുമോ’ എന്ന  പുസ്തകരചയിതാവിന്റെ ചോദ്യമാണ് ഇത്തരം ചടങ്ങുകൾ വീഡിയോയിൽ ചിത്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജയരാജനെ ചിന്തിപ്പിച്ചത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാത്രം ഇരുനൂറോളം പുസ്തക പ്രകാശനം ജയരാജൻ ചിത്രീകരിച്ചു.മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എൻ.ബാബു രചിച്ച രാഗവൃന്ദാവനം എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു ആയിരത്തിയഞ്ഞൂറാമതായി പകർത്തിയത്. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama