go

വീസ തട്ടിപ്പിന് അറസ്റ്റിൽ

Thiruvananthapuram News
ഷാൻ ഷാ.
SHARE

പാങ്ങോട്∙ ലണ്ടനിൽ വീസ നൽകാമെന്നു തെറ്റിദ്ധരിപ്പിച്ചു പണം തട്ടിയെടുത്തെന്ന പാരാതിയിൽ യുവാവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം വെട്ടിയറ പോസ്റ്റ് ഓഫിസിനു സമീപം എസ്എസ് മൻസിലിൽ ഷാൻ ഷാ (34)ആണ് അറസ്റ്റിലായത്.

ഷാൻഷായുടെ പാങ്ങോടുള്ള ബന്ധു വഴി രണ്ടു യുവാക്കളെ പരിചയപ്പെട്ട ഇയാൾ ലണ്ടനിൽ ഉയർന്ന ശമ്പളമുള്ള തൊഴിൽ വീസ നൽകാമെന്നു പറഞ്ഞു രണ്ടു പേരിൽ നിന്നുമായി 7.25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. അന്വേഷണത്തിൽ ഇയാളെ എറണാകുളത്തെ വാടക വീട്ടിൽ നിന്നു പാങ്ങോട് സിഐ എൻ. സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama