go

ബൈക്കിലാണോ ഹെൽമസ്റ്റ്

Thiruvananthapuram News
SHARE

തിരുവനന്തപുരം ∙ ഇരുചക്രവാഹനങ്ങളിൽ ഇന്നു മുതൽ 2 യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം. ഹെൽമറ്റില്ലാത്ത 2 പേർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതു 2 നിയമലംഘനമായി കണക്കാക്കി ഇരട്ടപ്പിഴ ഈടാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. വാഹന ഉടമയിൽ നിന്നാണു പിഴ ഈടാക്കുക. ഒരു നിയമലംഘനത്തിനുള്ള പിഴ 500 രൂപ.

കുറ്റം ആവർത്തിച്ചാൽ 1000 രൂപ. തുടർന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ, 4 വയസ്സിനു മുകളിലുള്ള ഇരുചക്രവാഹന യാത്രക്കാർ ബിഐഎസ് അംഗീകൃത ഹെൽമറ്റ് ധരിക്കണമെന്നു നിർദേശിച്ചു ട്രാൻസ്പോർട്ട് കമ്മിഷണർക്കും ഡിജിപിക്കും ജില്ലാ കലക്ടർമാർക്കും ആർടിഒമാർക്കും കഴിഞ്ഞയാഴ്ച ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചു.

ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് പിഴ ചുമത്താൻ സംസ്ഥാനത്തെ 85 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്കും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകി. 240 നിരീക്ഷണ ക്യാമറകൾ വഴിയും നിയമലംഘകരെ കണ്ടെത്തും.

വില കൂടി; കുട്ടിഹെൽമറ്റ് കിട്ടാനുമില്ല

ആവശ്യക്കാർ ഏറിയതോടെ കുട്ടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ഹെൽമറ്റ് പലയിടത്തും കിട്ടാതായി. സ്റ്റോക്ക് കുറഞ്ഞതോടെ ഹെൽമറ്റ് വില ഉയർന്നിട്ടുമുണ്ട്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama