go

പോത്തൻകോട് ജംക്‌ഷനിൽ യുവാക്കൾ തമ്മിലടി,ഒന്നുമറിയില്ലെന്ന് പൊലീസ്

thiruvananthapuram news
പോത്തൻകോട് നടുറോഡിൽ സംഘം ചേർന്ന് യുവാവിനെ മർദ്ദിക്കുന്നു.
SHARE

പോത്തൻകോട് ∙ നടു റോഡിൽ ബൈക്കിലെത്തിയ യുവാക്കൾ തമ്മിൽ വാക്കേറ്റവും തമ്മിലടിയും. വിവരം നൽകിയിട്ടും പോത്തൻകോട് പൊലീസ് സ്ഥലത്തെത്തിയില്ല. ഇതോടെ മണിക്കൂറുകൾ ഗതാഗത തടസ്സമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

സംഘട്ടനത്തിൽ ഒരു യുവാവിന് ഗുരുതര പരുക്കേറ്റു. സംഘത്തിന്റെ കാരണം എന്തെന്നോ ഇവർ ആരെന്നോ പൊലീസിനു വ്യക്തമല്ല. വൈകിയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. സമീപത്ത് സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും സ്വാഭാവിക അന്വേഷണത്തിനുപോലും പൊലീസ് തയ്യാറായില്ലന്നാണ് ആക്ഷേപം.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama