go

കാർ ഓട്ടോയിലിടിച്ച് മറിഞ്ഞ് ഏഴുപേർക്ക് പരുക്ക്

trivandrum-kallambalom-car-accident
കല്ലമ്പലത്ത് നടന്ന അപകടത്തിൽ തലകീഴായി മറിഞ്ഞ കാർ.
SHARE

കല്ലമ്പലം∙ദേശീയപാതയിൽ കല്ലമ്പലം ജം‌ക്‌ഷനു സമീപം അമിത വേഗതയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റിലുമിടിച്ച ശേഷം തലകീഴായി മറിഞ്ഞു.സംഭവത്തിൽ കുട്ടികളടക്കം ഏഴുപേർക്ക് പരുക്ക്.കാറിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളായ നാവായിക്കുളം ഭാസ്കര വിലാസത്തിൽ സുരേന്ദ്രൻപിള്ള(70), ബിന്നി(40),ബിനു(41)വിദ്യാർഥികളായ ശ്രീകുട്ടി(15),ശ്രീക്കുട്ടൻ(13)എന്നിവർക്കും ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശി നൗഷാദ്(45),മാമം ശീവേലിക്കോണത്ത് സുരേഷ്(40)എന്നിവർക്കുമാണ് പരുക്കേറ്റത്.

കഴിഞ്ഞ ദിവസം കല്ലമ്പലം ജംക്‌ഷനു സമീപം അമിതവേഗതയിൽ വന്ന കാറിടിച്ചതിനെ തുടർന്ന് മറിഞ്ഞ ഒ‌ാട്ടോ.
കഴിഞ്ഞ ദിവസം കല്ലമ്പലം ജംക്‌ഷനു സമീപം അമിതവേഗതയിൽ വന്ന കാറിടിച്ചതിനെ തുടർന്ന് മറിഞ്ഞ ഒ‌ാട്ടോ.

ഇന്നലെ ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു അപകടം.ആറ്റിങ്ങൽ ഭാഗത്തു നിന്നു വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിടുകയും എതിർ ദിശയിൽ വന്ന ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയും റോഡിനു മറുവശത്തുള്ള വഴിക്കല്ലുകൾ ഇടിച്ചിട്ട ശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർത്ത് പഴയ ദേശീയപാതയിൽ തലകീഴായി മറിയുകയുമായിരുന്നു.

ഇടിയേറ്റ ഓട്ടോയും പഴയ റോഡിലേക്ക് മറിഞ്ഞു.പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അതിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.പരുക്കേറ്റവരെ ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് റോഡിനു കുറുകെ വീണതിനാൽ ഒരു മണിക്കൂറോളം ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു.

സംഭവത്തെ തുടർന്ന് കെഎസ്ഇബി അധികൃതർ ഉടൻ തന്നെ വൈദ്യുത ബന്ധം വിഛേദിക്കുകയും ഒടിഞ്ഞ പോസ്റ്റിൽ നിന്നുള്ള ലൈനുകൾ മുറിച്ചു മാറ്റുകയും ചെയ്തതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുത ബന്ധം പുനസ്ഥാപിക്കാനുള്ള ജോലികൾ കെഎസ്ഇബി തുടങ്ങി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama