go

ദേശീയപാതയിൽ ഗതാഗത നിയമലംഘനം; കല്ലമ്പലം മേഖലയിൽ അപകടങ്ങൾ വീണ്ടും

trivandrum-kallambalom-danger-to-cross-the-road-manamboor-azhakonam-juntion
ദേശീയപാതയിൽ ധാരാളം അപകടങ്ങൾക്കിടയാക്കുകയും റോഡ് മുറിച്ചുകടക്കാൻ പ്രയാസമനുഭവപ്പെടുന്നതുമായ മണമ്പൂർ ആഴാംകോണം ജം‌ക്‌ഷൻ.
SHARE

കല്ലമ്പലം∙കൊല്ലം കോവളം സുരക്ഷിത ദേശീയപാതയിലെ ഏറ്റവും അപകടം നിറഞ്ഞ മേഖലയായി കടമ്പാട്ടുകോണം മുതൽ ആലംകോടുവരെ മാറിയിട്ടും പ്രതിരോധ നടപടികൾ ശക്തമാകുന്നില്ല. പൊലീസും മോട്ടർ വാഹന വകുപ്പും ദേശീയപാതയിൽ പലയിടത്തും വാഹന പരിശോധനയും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനിടയിലാണ്  നിയമലംഘനങ്ങൾ ആവർത്തിക്കുന്നത്.കടമ്പാട്ടുകോണം മുതൽ കോരാണിവരെ പത്തു കിലോമീറ്ററിനുള്ളിലാണ് ജില്ലയിലെ തന്നെ പ്രധാന അപകട പരമ്പരകൾ. പലയിടത്തും മുന്നറിയിപ്പു ബോർഡുകൾ പോലുമില്ല. 

കഴിഞ്ഞ ദിവസം കല്ലമ്പലം ജംക്‌ഷനു സമീപം കാർ ഓട്ടോയിലിടിച്ച് ഇരുവാഹനങ്ങളും തലകീഴായി മറിഞ്ഞ് ഏഴുപേർക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ തികച്ചും അശ്രദ്ധമായ ഡ്രൈവിംഗായിരുന്നുവെന്നാണ്  പൊലീസും വിലയിരുത്തുന്നത്. അമിത വേഗതയിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു സംഭവമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഇടിച്ച കാർ എട്ടടിയോളം താഴെയുള്ള പഴയ റോഡിൽ പതിക്കുകയായിരുന്നു.

കടമ്പാട്ടുകോണം മുതൽ ആലംകോട് വരെയുള്ള ഭാഗത്ത് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നടന്ന അപകടങ്ങളിൽ എട്ടുപേർ മരിച്ചു.അതിന്റെ മൂന്നിരട്ടിയിലേറെപേർ അപകടത്തിന്റെ ഇരകളായി ചികിത്സയിൽ മരിച്ചു ജീവിക്കുന്നു. അപകടങ്ങളിൽ വഴിയാത്രക്കാർ ഏറെ കൊല്ലപ്പെടുന്ന മേഖലയാണിത്.ആറുമാസത്തിനുള്ളിൽ വെയിലൂരിനും നാവായിക്കുളത്തിനുമിടക്ക് നാലു കാൽനടയാത്രികരാണ് അപകടത്തിൽ മരിച്ചത്. വളവുകളും തിരിവുകളുമുള്ള പാതയിൽ അമിതവേഗതയാണ് പ്രധാനകാരണം. അപകടമേഖലയാണെന്നും വേഗതകുറക്കണമെന്നുമുള്ള ബോർഡുകൾ നേരത്തെ ചിലയിടങ്ങളിൽ കാണാമായിരുന്നു. എന്നാൽ കാലപ്പഴക്കത്താൽ ഇവ നശിച്ചിട്ടും പുതിയത് സ്ഥാപിച്ചിട്ടില്ല.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama