go

അക്രമത്തിനിരയായ വിദ്യാർഥികളെ സുധീരൻ സന്ദർശിച്ചു

trivandrum-parassala-v-m-sudheeran-visited-the-house-of-nithinraj
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ അക്രമത്തിനിരയായ കെഎസ് യു പ്രവർത്തകൻ നിതിൻരാജിനെ മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ വിട്ടിലെത്തി സന്ദർശിക്കുന്നു.
SHARE

പാറശാല∙ യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിനുള്ളിൽ എസ്എഫ്ഐ പ്രവർത്തകരുടെ അക്രമത്തിനിരയായ പിജി വിദ്യാർഥി ചെങ്കൽ സ്വദേശി നിതിൻരാജിനെ മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ കോടങ്കരയിലെ വീട്ടിലെത്തി സന്ദർശിച്ചു. കെഎസ് യു പ്രവർത്തകനായ നിതിൻരാജിനെ ആക്രമിക്കുകയും, മുറിയിലുണ്ടായിരുന്ന പുസ്തകങ്ങളും, ഗിറ്റാറും നശിപ്പിക്കുകയും ചെയ്തിരുന്നു. 

പുസ്തകങ്ങൾ വാങ്ങുന്നതിനായി ഇരുപതിനായിരം രൂപയും വി.എം സുധിരൻ നൽകി. കെ‍ാടി പിടിച്ചില്ലെന്ന് ആരോപിച്ച് ഒരാഴ്ച മുൻപ് ധനുവച്ചപുരം ഐടിഐയിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റ ചെങ്കൽ സ്വദേശി ഷാനെയും അദ്ദേഹം വീട്ടിലെത്തി നേരിൽ കണ്ടു. കോൺഗ്രസ് പ്രാദേശിക നേതാക്കളായ ആറയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വൈ.ആർ വിൻസെന്റ്, എസ്.ഉഷാകുമാരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama