തിരുവനന്തപുരത്ത് അപൂര്‍വ്വ തോളെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shoulder-surgery

വലതു കൈയുടെ തോളെല്ലിന് മുകള്‍ വശത്തായി ട്യൂമര്‍ വന്ന രോഗിക്ക് അപൂര്‍വ്വമായ തോളെല്ല് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന 49 വയസ്സുള്ള മലയാളിയായ മധ്യവയസ്കന്‍ കലശലായ തോളെല്ല് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ തോളെല്ലിനോട് ചേര്‍ന്ന് ട്യൂമര്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.

അസ്ഥിക്കുണ്ടാകുന്ന ഇത്തരത്തിലുള്ള ട്യൂമര്‍ സാധാരണ ഗതിയില്‍ മാരകമാകുന്നതും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. തുടര്‍ ചികിത്സക്കായി എത്തിയ രോഗിയെ ഡോ. മുഹമ്മദ് നസീറിന്‍റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ട്യൂമര്‍ വന്ന അസ്ഥിയുടെ ഭാഗം പൂര്‍ണ്ണമായും മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സാധാരണ ഗതിയില്‍ മുറിച്ച് മാറ്റപ്പെടുന്ന അസ്ഥിയുടെ ഭാഗത്ത് മറ്റൊരു അസ്ഥി യോജിപ്പിച്ച് ചെയ്യപ്പെടുന്ന ശസ്ത്രക്രിയ വേണ്ടെന്ന് വച്ച് കൃത്രിമ സന്ധി ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. 'ബോണ്‍ ഫ്യൂഷന്‍' ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന തോളിന്‍റെ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ കൃത്രിമ സന്ധി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നില്ല.

പൂര്‍വ്വ സ്ഥിതിയിലുള്ള ചലനശേഷിക്ക് തുല്യമായ അവസ്ഥ ഇതിലൂടെ കൈവരുന്നു. തോളെല്ലിന്‍റെ ഭാഗത്ത് ഉണ്ടാവുന്ന 'സോക്കറ്റ്" മാറ്റി അവിടെ ബോളും അസ്ഥിയില്‍ ഉള്ള ബോള്‍ ഭാഗത്ത് സോക്കറ്റും വരുന്നതാണ് ഈ ശസ്ത്രക്രിയയുടെ ഏറ്റവും വലിയ പ്രത്യേകത. അസ്ഥിയിലെ സോക്കറ്റിനുള്ളില്‍ ഈ ബോള്‍ ഒരു പ്രത്യേക രീതിയില്‍ ചലിക്കുമ്പോഴാണ് കൈപൂര്‍ണ്ണമായും അനക്കുവാന്‍ സാധിക്കുന്നത്. ശസ്ത്രക്രിയയക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായ ഇദ്ദേഹം തിരികെ ഗള്‍ഫിലുള്ള ജോലി സ്ഥലത്തേക്ക് മടങ്ങി.

Your Rating: