18 February 2019

ആറ്റിങ്ങൽ:ഊരുപൊയ്ക അനീഷ് ഭവനിൽ സി.അപ്പുക്കുട്ടൻ നായരുടെ ഭാര്യ ആർ.പ്രസന്നകുമാരി (56) നിര്യാതയായി. മക്കൾ: അനീഷ് എ.നായർ, ആതിര പി.നായർ. മരുമകൻ: ആർ.കെ.രഞ്ജിത്. സഞ്ചയനം ചൊവ്വ 8.30ന്.

ആറ്റിങ്ങൽ:പെരുംകുളം കീഴാറ്റിങ്ങൽ ഏലാപ്പുറം ശ്രീശൈലത്തിൽ മുരളീധരൻ നായർ (61) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: മനീഷ്, മനീഷ. മരുമകൾ: എസ്.ലാവണ്യ. സഞ്ചയനം ബുധൻ 8.30ന്.

ആര്യനാട്:പാലൈക്കോണം അണിയിൽ തെക്കുംകര പുത്തൻവീട്ടിൽ എ.ജോൺ (56) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണകുമാരി. മരുമക്കൾ: ബൈജു, രാജി. സഞ്ചയനം ചൊവ്വ 9ന്.

കാക്കവിള:ഇടച്ചിറ കല്ലിയിൽ വീട്ടിൽ ചെല്ലത്തമ്പിയുടെ ഭാര്യ പി.കെ.നന്ദിനി (61) നിര്യാതയായി. മക്കൾ: സി.കമൽ, സി.എൻ.ശ്രീക്കുട്ടി. മരുമകൾ: ഡി.എസ്.അഞ്ജലി. സഞ്ചയനം നാളെ 9ന്.

കാരേറ്റ്:പുളിമാത്ത് പനച്ചിക്കലഴികത്തു വീട്ടിൽ സി.സുകുമാരപിള്ള (76) നിര്യാതനായി. ഭാര്യ: കെ.ബേബിയമ്മ. മക്കൾ: എസ്.സന്തോഷ്കുമാർ (ഫിഷറീസ് വകുപ്പ്), ബി.എസ്.മിനിമോൾ. മരുമകൾ: സി.എസ്.സിനി. സഞ്ചയനം ചൊവ്വ 8.30ന്.

കല്ലിയൂർ:കേളേശ്വരം പുതുവൽ പുത്തൻവീട്ടിൽ പി.ജനാർദനൻ (82) നിര്യാതനായി. ഭാര്യ: ജെ.ശ്യാമള. മക്കൾ: ജെ.കിഷോർകുമാർ, അനിൽകുമാർ. മരുമക്കൾ: എസ്.ലത, ഗായത്രി. സഞ്ചയനം വെള്ളി 8ന്.

തിരുവനന്തപുരം:കുര്യാത്തി വയൽറോഡ് ടിസി 3353 (1) ൽ സരോജിനി ദേവി (തങ്കി–66) നിര്യാതയായി. മകൾ: രശ്മി. മരുമകൻ: രമേഷ്കുമാർ. സഞ്ചയനം വെള്ളി 8ന്.

ചാന്നാങ്കര:മൈവള്ളി നൗഷാദ് മൻസിലിൽ ഖദീജ ബീവി (65) നിര്യാതയായി. മക്കൾ: നൗഫൽ, നിയാസ്, നൗഷാദ്. മരുമക്കൾ: ഷമീറ, നൗഫിയ, അസീന.

പൂഴിക്കുന്ന്:കീഴമ്മാകം തുമ്പവിളാകം ടിഎസ് ഭവനിൽ ആർ.തങ്കപ്പൻ നായർ (83) നിര്യാതനായി. ഭാര്യ: ബി.സാവിത്രി അമ്മ. മക്കൾ: ടി.എസ്.ഗീത, കല, മിനി. മരുമക്കൾ: പരമേശ്വരൻ നായർ, പി.എസ്.ശിവകുമാർ, പരേതനായ വിക്രമൻ നായർ. സഞ്ചയനം വ്യാഴം 9ന്.

തിരുവനന്തപുരം:വെള്ളയമ്പലം ഉദാരശിരോമണി റോഡ് യുഎസ്ആർഎ 20 സരസ് നിവാസിൽ എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി വി.കെ.വേലായുധന്റെ മകൻ വൈദ്യുതി ബോർഡ് സിവിൽ റിട്ട. ഡപ്യൂട്ടി ചീഫ് എൻജിനീയർ വി.വി.ഉണ്ണിക്കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: ഡോ. എൻ.ശോഭ (റിട്ട. പ്രഫസർ, തിരുവനന്തപുരം മെഡി. കോളജ്). മക്കൾ: ഡോ. മീനാകൃഷ്ണൻ (എസ്കെ ഹോസ്പിറ്റൽ, തിരുവനന്തപുരം), മനുകൃഷ്ണൻ (സീനിയർ മാനേജർ, ഇവൈ ബെംഗളൂരു). മരുമക്കൾ: ബിജു (ഐഎസ്ആർഒ), ഗായത്രി. സഞ്ചയനം ചൊവ്വ 8.30ന്.

തിരുവനന്തപുരം:പാച്ചല്ലൂർ തെക്കേപ്പറമ്പിൽ തോട്ടം വീട്ടിൽ പരേതനായ പി.സുന്ദരേശന്റെ ഭാര്യ എൽ.ദേവകി (86) നിര്യാതയായി. മക്കൾ: തങ്കമണി, രാജേന്ദ്രൻ, നാഗേന്ദ്രൻ, പ്രസന്നൻ, ശൈല. സഞ്ചയനം നാളെ 9ന്.

കരുമം:അന്തിവിളക്ക് വിഎൻആർഎ 156 എ പുഷ്പനിവാസിൽ പരേതനായ ബാബുവിന്റെ ഭാര്യ ഇന്ദിര (56) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് ശാന്തികവാടത്തിൽ.മക്കൾ: രാജേഷ്, മഞ്ജുഷ. മരുമക്കൾ: രാഖി, ബിജുകുമാർ.

അരുമാനൂർ:കോട്ടുകാൽ പുന്നവിള ന്യൂഹൗസിൽ പരേതനായ സ്വാതന്ത്ര്യസമരസേനാനി കെ.രാഘവപണിക്കരുടെ ഭാര്യ കെ. കാ​​ഞ്ചിയമ്മ (90) അരുമാനൂർ ത്രിമൂർത്തിഭവനിൽ നിര്യാതയായി മക്കൾ: സോമൻ (റിട്ട. കെഎസ്ആർടിസി), ശശിധരൻ (റിട്ട.ഐടിഐ), പ്രസന്നകുമാരി, രാജേന്ദ്രൻ (റിട്ട. കേരള കൗമുദി), ചന്ദ്രമോഹനൻ. മരുമക്കൾ: വിലാസിനി, ഭാരതി (റിട്ട.ഐടിഐ), കലകുമാരി, സതി. സഞ്ചയനം വ്യാഴം 8.30ന്.

കൊടങ്ങാവിള:തോപ്പുവിള പുത്തൻവീട്ടിൽ പരേതനായ ആറുമുഖൻപിള്ളയുടെ ഭാര്യ പൊന്നമ്മ (95) നിര്യാതയായി. മക്കൾ: വിജയകുമാരി, എ.ശശിധരൻ, പരേതരായ രഘുനാഥൻ, കൃഷ്ണൻ. മരുമക്കൾ: വൽസല. തങ്കം, ഗീത, പരേതനായ കൃഷ്ണൻകുട്ടി. സഞ്ചയനം ചൊവ്വ 8.30 ന്.

തിരുവനന്തപുരം:രണ്ടാം പുത്തൻതെരുവ് എസ്പിഎആർഎസ്എ 121ൽ സുബ്രഹ്മണ്യൻ (69) നിര്യാതനായി.

തിരുവനന്തപുരം:മണക്കാട് ഗീതാഭവനിൽ പരേതനായ ബാലകൃഷ്ണൻ ആശാരിയുടെ ഭാര്യ വി.സരസ്വതി (74) നിര്യാതയായി. മക്കൾ: സിന്ധു, ഗീത, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: ഉഷകുമാരി, ശശി, പരേതനായ രവീന്ദ്രൻ. സഞ്ചയനം ചൊവ്വ 8ന്.

പാറശാല:അമരവിള, നടൂർക്കൊല്ല മതിലുവിള കെ.എസ്.ഭവനിൽ പരേതനായ ആർ.അനന്തൻ കൃഷ്ണൻ നായരുടെ ഭാര്യ ബി.ചന്ദ്രമതി (65) ഉദിയൻകുളങ്ങര ബസ് സ്റ്റാഫ് ജംക്‌ഷൻ മോഹനവിലാസത്തിൽ നിര്യാതയായി. മകൻ: എ.സി.കൃഷ്ണചന്ദ്രൻ, മരുമകൾ: ആർ.ജയശ്രീ. സഞ്ചയനം 24 ഞായർ 9ന് ഉദിയൻകുളങ്ങരയിൽ.

പാറശാല:വെൺപകൽ കല്ലുവിള ഷീനാ ഭവനിൽ എ.സോമൻ (65) നിര്യതനായി. ഭാര്യ: ലീല. മക്കൾ: ഷീന, ഷിജി, ഷിനി. മരുമക്കൾ: അനിൽ, ഷിബു, അനീഷ്. മരണാനന്തര ചടങ്ങ് നാളെ 10ന്.

കാട്ടാക്കട:കള്ളിക്കാട് തുണ്ടുനട ബിനി ഭവനിൽ എൻ.കനകമ്മ (63) നിര്യാതയായി. മകൾ: ബിനി. മരുമകൻ: അജികുമാർ.0

വർക്കല:കുരയ്ക്കണ്ണി എസ്ആർആർ നിവാസിൽ റിട്ട. ഹവിൽദാർ കെ.സോമശേഖരൻ നായർ (81) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ബിജിയകുമാരി (അധ്യാപിക, ഇലകമൺ യുപിഎസ്), സജിയകുമാരി (റബർബോർഡ്, കോട്ടയം), രജിയ എസ്.നായർ (ടെക്നോപാർക്ക്). മരുമക്കൾ: സുധീഷ് കുമാർ, കൃഷ്ണകുമാർ, ബിനു.

കല്ലറ:മിതൃമ്മല വാഴവിള ഗോകുലത്തിൽ റിട്ട. ആർമി ക്യാപ്റ്റൻ സി.മുരളീധരൻനായർ (61) നിര്യാതയായി. ഭാര്യ: ലൈലാഭായിഅമ്മ. മക്കൾ: നീതുനായർ (പൊലീസ്) ഗോകുൽ (എയർഫോഴ്സ്). മരുമകൻ: ദീപക് (ആർമി). സഞ്ചയനം വ്യാഴം 9ന്.

മരിയാപുരം:ഗോകുലം വീട്ടിൽ രാഘവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ശിവാനന്ദൻ, ശശി (പിടിസി), സുധാകരൻ (എൻടിസി), ചന്ദ്രിക, സുനിത (അധ്യാപിക), വിനിത. മരുമക്കൾ: ലേഖ, ശിവകുമാരി (ആർസിസി), പ്രീത, ജോൺസൻ (കെഎസ്ആർടിസി), ശ്രീകുമാർ, ജോൺ. മരണാനന്തര ചടങ്ങ് വ്യാഴം 8നു പൊറ്റയിൽക്കട സെന്റ് എലിസബത്ത് ദേവാലയത്തിലും വസതിയിലും.

ഊക്കോട്:ശ്രീനിലയത്തിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ചെല്ലമ്മപിള്ള (91) നിര്യാതയായി. മക്കൾ: സി.ശ്രീലത, കുമാരി അനില. മരുമക്കൾ: മഹേശ്വരൻ നായർ, വിജയകുമാരൻ നായർ. സഞ്ചയനം വ്യാഴം എട്ടിന്.

കല്ലമ്പലം:ഒറ്റൂർ‌, നെല്ലിക്കോട്, കാർത്തികയിൽ ശിവഗിരി എസ്എൻ മിഷൻ ആശുപത്രി മുൻ മാനേജർ എൻ.വാമദേവന്റെ ഭാര്യ വർക്കല എസ്എൻ കോളജ് റിട്ട.സീനിയർ ടൈപ്പിസ്റ്റ് കെ.ആർ.സരോജം (78) നിര്യാതയായി. മക്കൾ: വി.റീന, റോയി, റീജ. മരുമക്കൾ: കെ.പി.പ്രസന്നകുമാർ, സർഗ, വേണു. സഞ്ചയനം ബുധൻ 8.30ന്.

മലയിൻകീഴ്:കുഴിതാലംകോട് അരുവിപ്പാറ ആർകെ ഭവനിൽ ഇ.ഗോപി (74) നിര്യാതയായി. ഭാര്യ: ഉഷകുമാരി. മക്കൾ: ബിന്ദു, പ്രീത, രഞ്ജിത് കുമാർ. മരുമക്കൾ: സുനിൽകുമാർ, ശ്രീജ, ജിൻസി. മരണാനന്തര ചടങ്ങ് ഇന്ന് നാലിന്.

വിതുര:ഗണപതിപ്പാറ അംബികാ വിലാസത്തിൽ സുകുമാരൻ നായർ (87) തിരുമല മങ്കാട്ടുകടവ് സ്വാതിലെയ്ൻ ടിസി 8/450 വിമലഭവനിൽ നിര്യാതനായി. ഭാര്യ: സുഭദ്ര അമ്മ, മക്കൾ: മധുസൂദനൻ നായർ, ലതികകുമാരി. മരുമക്കൾ: ശ്രീദേവി, പരേതനായ ജയചന്ദ്രൻ.. സഞ്ചയനം വ്യാഴം 8.30ന്.

നഗരൂർ:നെടുംപറമ്പ് ഇറത്തിയിൽ എസ്എൽ ഭവനിൽ ശശിധരന്റെ ഭാര്യ ലളിത (63) നിര്യാതയായി. മക്കൾ: ഗിരീഷ്, ഹരീഷ്, ഷാലിമോൾ.. സഞ്ചയനം ബുധൻ 8.30ന്.

തിരുവനന്തപുരം:തിരുമല പ്ലാവിള പത്മവിലാസം വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ എൽ.വിലാസിനി അമ്മ (96) നിര്യാതയായി. മക്കൾ: വി.പത്മാവതിഅമ്മ, ഭൂവനചന്ദ്രൻ നായർ. മരുമക്കൾ: എം.ശേഖരൻ നായർ, അംബിക.. സഞ്ചയനം വ്യാഴം 8.30ന്.

കുടപ്പനക്കുന്ന്:പുതുച്ചിയിൽ വീട് ശ്രീശൈലത്തിൽ ശൈലേന്ദ്രൻ (60) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സുനു, സൂര്യ. മരുമകൻ: അനന്തു.

തിരുവനന്തപുരം:കവടിയാർ പണ്ഡ‍ിറ്റ്സ് കോളനി എ–25 തക്ഷശിലയിൽ ജെറ്റ് എയർ കേരള റീജനൽ മാനേജർ കെ.സി.ജലചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം നാളെ 11നു ശാന്തികവാടത്തിൽ. കേരള ട്രാവൽസ് മുൻ എംഡിയായിരുന്നു. മക്കൾ: നവീൻ ചന്ദ്രൻ (ചെന്നൈ), വിനയചന്ദ്രൻ (ബ്രസീൽ). മരുമക്കൾ: ശ്രീലക്ഷ്മി, ബ്രൂണ. സഞ്ചയനം വ്യാഴം 8.30ന്.

ബാലരാമപുരം:ശിവൻകോവിൽ റോഡ് അദ്വൈതത്തിൽ സനൽകുമാറിന്റെയും സുജലയുടെയും മകൻ അദ്വൈത് (20) നിര്യാതനായി. സഞ്ചയനം വെള്ളി 8ന്.

വട്ടിയൂർക്കാവ്:മൂന്നാംമൂട് പ്ലാവിള പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണെന്റ ഭാര്യ പി.രാജമ്മ (80) നിര്യാതയായി. മക്കൾ: ഇന്ദിര, ഗിരിജ, സുഗന്ധി. മരുമക്കൾ: ബാബു, ജോസ്പ്രകാശ്, ശശികുമാർ. മരണാനന്തര ചടങ്ങ് ബുധൻ 10ന്.

നെടുമങ്ങാട്:ആനാട് ശക്തിപുരം മണികണ്ഠ വിലാസത്തിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ വത്സലകുമാരി (57) നിര്യാതയായി. മക്കൾ: പ്രതീഷ്, പ്രീയ. മരുമകൻ: ഹരികുമാർ. സഞ്ചയനം വ്യാഴം 9ന്.

കന്യാകുമാരി:മുഞ്ചിറ പാർത്ഥിവപുരത്ത് മാത്തറവീട്ടിൽ വി.ഷഡാനനൻ നായർ (71) നിര്യാതനായി. ഭാര്യ: പരേതയായ ആർ.സുധ. മക്കൾ: എസ്.അനൂപ്, അനീഷ. മരുമക്കൾ: സബിത, ആർ.എസ്.രതീഷ്. സഞ്ചയനം 24ന് 9ന്.

കരകുളം:മുല്ലശ്ശേരി നെട്ടിറ വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ രാധമ്മ (68) നിര്യാതയായി. മക്കൾ: ബിജുകുമാർ, രഞ്ജു. മരുമക്കൾ: അനില, സുനിൽ കുമാർ. സഞ്ചയനം വ്യാഴം 8.30ന്.

നെയ്യാറ്റിൻകര:മണലൂർ ചന്ദ്രത്തിൽവീട്ടിൽ ബി.ശിവരാമപിള്ളയുടെ ഭാര്യ കെ.ലളിതാഭായി (82) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ നായർ, കുമാരി ഉഷ, അനിത. മരുമക്കൾ: ജയശ്രീ, വേണുഗോപാലൻ നായർ, സുകുമാരൻ നായർ. സഞ്ചയനം ചൊവ്വ 8.30ന്.

കാട്ടാക്കട:പൊന്നറ കുളങ്ങരവീട്ടിൽ ശ്രീകണ്ഠൻ നായരുടെ ഭാര്യ വി.ശാന്തകുമാരി (65) നിര്യാതയായി. മക്കൾ: ദീപുകുമാർ, പ്രദീപ്. സഞ്ചയനം വ്യാഴം 8ന്.

മൊട്ടമൂട്:പൂവട മേലേ പുത്തൻവീട്ടിൽ പരേതനായ ദാമോദരൻ നാടാരുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: സുകുമാരൻ, ഓമന, ഗോപി, ശശിധരൻ, മണിയൻ, ഇന്ദിര, ചന്ദ്രിക, രാജേന്ദ്രൻ. മരുമക്കൾ: ലളിത, കൃഷ്ണൻകുട്ടി, ലത, വസന്ത, ലത, ശശിധരൻ, ശശി. സഞ്ചയനം വെള്ളി 8നു മൊട്ടമൂട് സ്വാതിനഗർ പവിഴത്തിൽ.

വെങ്ങാനൂർ:റാന്നി വാഴയിൽ ബഥേൽ മന്ദിരത്തിൽ പാസ്റ്റർ വി.ടി.ജോസഫിന്റെയും പുഷ്പ ലീലയുടെയും മകൻ കൈരളി ടിവി കോവളം പ്രാദേശിക റിപ്പോർട്ടർ ജോയ് ജോസഫ് (39) നിര്യാതനായി. സംസ്കാരം ഇന്നു 4ന് .

കല്ലറ:കാട്ടുംപുറം അരിവാരിക്കുഴി കുന്നിൽ വീട്ടിൽ കൃഷ്ണൻകുട്ടിനായർ (74) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. സ‍ഞ്ചയനം തിങ്കൾ ഒൻപതിന്.

കുടപ്പനക്കുന്ന്:എംഎൽഎ റോഡ് പിങ്കിൽ മൃഗസംരക്ഷണ വകുപ്പ് റിട്ട.ജൂനിയർ സൂപ്രണ്ട് എം.രാഘവന്റെയും ഏജിസ് ഓഫിസ് റിട്ട. സീനിയർ അക്കൗണ്ട്സ് ഓഫിസർ എൻ.നളിനിയുടെയും മകൻ മനീഷ് രാഘ് (42) നിര്യാതനായി.

ശ്രീകാര്യം:പാങ്ങപ്പാറ മെമ്മരത്ത് വീട്ടിൽ പരേതനായ എൻ.പ്രഭാകരൻ നായരുടെ ഭാര്യ ഓമന അമ്മ (83) നിര്യാതയായി. മക്കൾ: വിജയകുമാർ, വിജയകുമാരി. മരുമക്കൾ: പി.കെ.വസന്തകുമാരി, ഗോപകുമാരൻ നായർ. സഞ്ചയനം വെള്ളി 8ന്.

അമ്പലത്തിൻകാല:ചെമ്പനാകോട് കുളപ്പാറവീട്ടിൽ പരേതനായ അയ്യപ്പനാശാരിയുടെ ഭാര്യ ടി.നാഗമ്മ (70) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ദർശന, രാധിക, പരേതനായ വിജയൻ. മരുമക്കൾ: ശ്രീകല, സുരേന്ദ്രൻ, സന്തോഷ്കുമാർ, പരേതയായ ധന്യ.

തിരുവനന്തപുരം:തിരുമല പ്ലാവിള ജെആർഎ 634 –ൽ ഭഗവതീശ്വരൻ ആചാരിയുടെ ഭാര്യ ഭഗവതി (54) നിര്യാതയായി. മക്കൾ: ഭാനുപ്രിയ, മാണിക്യം പ്രഭു. മരുമകൻ: സുരേഷ്കുമാർ. സഞ്ചയനം തിങ്കൾ 9ന്.

വേങ്ങോട്:കുടവൂർ ഐക്കുട്ടികോണത്തു കുഞ്ഞിഭവനിൽ സോമശേഖരൻ (79) നിര്യാതനായി. മക്കൾ: പ്രദീപ് (കെഎസ്ആർടിസി), റീന, റീജ. മരുമക്കൾ: നീതു, പ്രദീപ്, സജേഷ്. സഞ്ചയനം ചൊവ്വ 9ന്.

തിരുവനന്തപുരം:കുണ്ടമൺഭാഗം ശങ്കരൻനായർ റോഡ്, വട്ടവിള, പഠിപ്പുര വീട്ടിൽ കെ.കേശവൻ നായർ (75) നിര്യാതനായി. ഭാര്യ: പൊന്നമ്മ.മകൻ: ശരത്ചന്ദ്രൻ (എച്ച്ഡിഎഫ്സി). മരുമകൾ: ശ്രീധന്യ (സർവേ ആൻഡ് ലാൻഡ് റിക്കോർഡ്). സഞ്ചയനം ഞായർ 8ന്.

വെട്ടുകാട്:ഗിൽഗാലിൽ ആൻഡമൻ എൻആർഎസ്ഇ ഉദ്യോഗസ്ഥൻ എം.ലൂക്കോസ് (77) നിര്യാതനായി. സംസ്കാരം ഇന്നു 12നു വസതിയിൽ ശ്രുശ്രൂഷയ്ക്കു ശേഷം 2നു പരുത്തിപ്പാറ എജി സെമിത്തേരിയിൽ. ഭാര്യ: മേബിൾ. മക്കൾ: സോണിയ, സാജൻ, സറീന. മരുമക്കൾ: വിൻസൺ ഫെർണാണ്ടസ്, കാർമൽമേരി, പ്രദീപ്.

നെയ്യാറ്റിൻകര:വെടിവെച്ചാൻ കോവിൽ പുന്നമൂട് കെഎസ്ആർടിസി റിട്ട. ജീവനക്കാരൻ ആർ.ജനാർദനൻ പിള്ള (67) നെയ്യാറ്റിൻകര കൃഷ്ണപുരം ഗ്രാമത്തിൽ നിര്യാതനായി. സംസ്കാരം ഇന്നു 11ന്. ഭാര്യ: ഷീലാരമണി. മക്കൾ: രാംദാസ് (ചെന്നൈ), ശ്യാംദാസ് (പാലക്കാട്), പ്രേംദാസ്. മരുമക്കൾ: സുജാത, കൃഷ്ണപ്രിയ.

തിരുവനന്തപുരം:ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാറിന്റെ പിതാവ് പട്ടം മുറിഞ്ഞപാലം കേദാരം നഗർ 152ൽ പി.കെ.രാഘവൻ നായർ (96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: പരേതയായ ജഗദമ്മ. മറ്റു മക്കൾ: രാധാമണി (റിട്ട. അധ്യാപിക), ശ്രീകല (ഓഡിയോ വിഷ്വൽ ആൻഡ് റിപ്രോഗ്രഫിക് സെന്റർ). മരുമക്കൾ: മോഹനൻ നായർ (റിട്ട. വനം വകുപ്പ്), ജെ.ഐ.ബിന്ദു (പ്രഥമാധ്യാപിക, കരകുളം ഗവ. ഹൈസ്കൂൾ), രാജേന്ദ്രൻ നായർ (റിട്ട. കെൽട്രോൺ). സഞ്ചയനം 24നു രാവിലെ 8.30ന്.

Snap By: : Prasanth C V
Post Your Snaps
Post Your News