നൂറിന്റെ പടവിലേക്ക് നമ്പൂതിരി വിദ്യാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thrissur-school കോട്ടപ്പുറം നമ്പൂതിരി വിദ്യാലയം.

തൃശൂർ∙ തലമുറകളായി തൃശൂരിന് അറിവിന്റെ വെളിച്ചം പകരുന്ന നമ്പൂതിരി വിദ്യാലയം നൂറാം വാർഷികത്തിന്റെ പടിവാതിലിൽ. നമ്പൂതിരി കുട്ടികൾക്ക് സാധാരണ സ്കൂളിൽ പോയി വിദ്യാഭ്യാസം നടത്തുന്നതിന് അനുവാദമില്ലാത്ത കാലത്ത് 1919ലാണ് യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ ഈ സ്കൂൾ തുടങ്ങുന്നത്. ആൺകുട്ടികൾക്കുള്ള ഒരു സ്പെഷൽ സ്കൂളായിട്ടായിരുന്നു തുടക്കം. പ്രാരംഭകാലത്ത് എടക്കുന്നിയിലെ വടക്കിനിയേടത്ത് മനയിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം. പിന്നീട് വടക്കേച്ചിറയുടെ സമീപത്തെ ഭക്തപ്രിയം ക്ഷേത്രത്തിലെ ഊട്ടുപുരയിലേക്ക് സ്കൂൾ മാറ്റി.

1928ലാണ് സ്കൂളിനു സ്വന്തമായി സ്ഥലം വാങ്ങുന്നതും കോട്ടപ്പുറം റെയിൽവേ ഗേറ്റിനു സമീപം പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നത്. നമ്പൂതിരി പെൺകുട്ടികളെക്കൂടി സ്കൂളിൽ പ്രവേശിപ്പിച്ചു തുടങ്ങിയത് 1931ലാണ്. അക്കാലത്ത് പെൺകുട്ടികൾക്കു വേണ്ടി വിദ്യാർഥിനി സദനം എന്ന പേരിൽ ഒരു ഹോസ്റ്റലും സ്ഥാപിച്ചു. സ്കൂൾ നാനാജാതി മതസ്ഥർക്കായി തുറന്നു കൊടുത്തു പൊതുവിദ്യാലയമായി പ്രഖ്യാപിക്കുന്നത് സ്വാതന്ത്ര്യം ലഭിച്ചു രണ്ടു വർഷത്തിനുശേഷം 1949ലാണ്. ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചമേകിയ ഈ സ്ഥാപനത്തിലെ പൂർവവിദ്യാർഥികളിൽ ചിലർ കേരളചരിത്രത്തിന്റെ തന്നെ ഭാഗമാണ്.

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ സുപ്രധാന പങ്കുവഹിച്ച വി.ടി. ഭട്ടതിരിപ്പാട് ഇവിടത്തെ പൂർവ വിദ്യാർഥിയായിരുന്നു എന്നു കേൾക്കുമ്പോൾ ഇപ്പോൾ പഠിക്കുന്ന കുരുന്നുകൾക്ക് അദ്ഭുതം.. ഒരു കാലത്ത് 28 ഡിവിഷനുകളിലായി 1500 കുട്ടികൾ പഠിച്ചിരുന്ന ഈ സ്ഥാപനം ഇടക്കാലത്ത് ജീർണതയുടെ വക്കിലെത്തിയിരുന്നു. ഇപ്പോൾ ഉള്ളത് ഏഴു വരെ ക്ലാസുകൾ മാത്രം. ആവശ്യത്തിനു വിദ്യാർഥികളില്ലാതെ  അൺ ഇക്കണോമിക് കാറ്റഗറിയിൽ ഉൾപ്പെടുകയും ചെയ്തു.

എന്നാൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയു കൂട്ടായ പരിശ്രമത്തെ തുടർന്ന് അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്നു സ്കൂൾ കരകയറി. കെട്ടിടങ്ങളുൾപ്പെടെ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ഇംഗ്ലിഷിൽ പ്രാവീണ്യം ഉണ്ടാകുന്നതിനായി സ്പെഷൽ കോച്ചിങ് ക്ലാസുകൾ വരെ സംഘടിപ്പിക്കുന്നു. വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളുടെ കൂടി പരിശ്രമഫലമാണ് ഇത്. നമ്പൂതിരി സ്കൂളിനെ നൂറിന്റെ പടി ചവിട്ടിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഒരു നാടു മുഴുവനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.