സാഹിത്യകാരന്മാർക്ക് ആദരമർപ്പിച്ച് കോവിലൻ സ്മൃതിയാത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാവറട്ടി ∙ പ്രദേശത്തെ മൺമറഞ്ഞുപോയ സാഹിത്യകാരന്മാർക്ക് ആദരമർപ്പിച്ചു ‘കോവിലൻ സ്മൃതിയാത്ര’ സംഘടിപ്പിച്ചു. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കവി സുധാകരൻ പാവറട്ടിയുടെ നേതൃത്വത്തിൽ നടന്ന സ്മൃതിയാത്ര കഥാകാരൻ പാങ്ങിൽ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

സാഹിത്യകാരന്മാർക്ക് ആദരമർപ്പിച്ച് കോവിലൻ സ്മൃതിയാത്ര കോവിലൻ കുടീരത്തിൽനിന്നു തുടങ്ങിയ യാത്ര സംസ്കൃത പണ്ഡിതന്മാരായ കാക്കശേരി വാസുദേവൻ ഇളയത്, പാവറട്ടി പി.ടി.കുര്യാക്കോസ്, സാഹിത്യകാരൻ കാക്കശേരി ഭട്ടതിരിപ്പാട്, സ്വതന്ത്ര്യ സമര സേനാനി വി.എ.കേശവൻ നായർ, മാപ്പിളപ്പാട്ട് കലാകാരൻ കെ.ജി.സത്താർ, കവി വെങ്കിടങ്ങ് കെ.എൻ.ഡി.ഭട്ടതിരിപ്പാട്, പെരുവല്ലൂർ കെ.ബി.മേനോൻ, എന്നിവരുടെ സ്മരണകളുറങ്ങുന്ന മണ്ണിലെത്തി സ്മൃതിവന്ദനം നടത്തി. രാധാകൃഷ്ണൻ കാക്കശേരി, ദേവരാജൻ മൂക്കോല, സുധാകരൻ പാവറട്ടി, സലാം വെന്മേനാട്, സുബ്രഹ്മണ്യൻ ഇരിപ്പശേരി, അബ്ദുട്ടി കൈതമുക്ക്, ഗോപിനാഥ് പണിക്കശേരി, എൻ.ആർ.അജിത് പ്രസാദ്, മനോഹരൻ തിരുനെല്ലൂർ, ഹരി വെള്ളാപറമ്പിൽ, പി.കെ.ഷമ്മികുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.