രാപ്പാൾ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ ഓത്ത്‌കൊട്ടിന് തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thrissur-temple-othukettu രാപ്പാൾ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ യജുർവേദ സംഹിതായജ്ഞമായ ഓത്ത്‌കൊട്ടിന് തുടക്കം കുറിച്ചപ്പോൾ.

പുതുക്കാട് ∙ ആറു വർഷത്തിലൊരിക്കൽ രാപ്പാൾ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ നടത്തുന്ന യജുർവേദ സംഹിതായജ്ഞമായ ഓത്ത്‌കൊട്ടിന് തുടക്കമായി. പന്തൽ വൈദികൻ ജാതവേദൻ നമ്പൂതിരി ഓത്ത് ചൊല്ലികൊടുത്താണു രണ്ടു മാസം നീണ്ടുനിൽക്കുന്ന വേദയജ്ഞം ആരംഭിച്ചത്. രാവിലെ ആറു മുതൽ രാത്രി 11 വരെയാണ് ഓത്ത്‌ചൊല്ലുക.

പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട്, ചിരങ്ങാട് മല്ലിശ്ശേരി രാമൻ നമ്പൂതിരി, കടലൂർ ശ്രീദാസ് നമ്പൂതിരി, ആമല്ലൂർ നാരായണൻ നമ്പൂതിരി, നടുവം വാസുദേവൻ നമ്പൂതിരി, കൂറ്റമ്പിളി വാസുദേവൻ നമ്പൂതിരി തുടങ്ങി കേരളത്തിലെ ഇരുപതിലേറെ വേദപണ്ഡിതരും തൃശൂർ, ഇരിഞ്ഞാലക്കുട ബ്രഹ്മസ്വം മഠങ്ങളിലെ വേദവിദ്യാർഥികളും യജ്ഞത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.