മണ്ണംപേട്ട മാതാ ഹൈസ്‌കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മണ്ണംപേട്ട മാതാ ഹൈസ്‌കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ സി.എൻ. ജയദേവൻ എംപി ഉദ്ഘാടനം ചെയ്യുന്നു മണ്ണംപേട്ട മാതാ ഹൈസ്‌കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ സി.എൻ. ജയദേവൻ എംപി ഉദ്ഘാടനം ചെയ്യുന്നു

മണ്ണംപേട്ട ∙ മാതാ ഹൈസ്‌കൂളിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച തുക ഉപയോഗിച്ചു സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് മുറികൾ സി.എൻ. ജയദേവൻ എംപി ഉദ്ഘാടനം ചെയ്തു. അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനൽ മഞ്ഞളി അധ്യക്ഷത വഹിച്ചു. ‘സഹപാഠിക്കൊരു വീട്’ എന്ന പദ്ധതിയിൽ വിദ്യാർഥികളുടെ കൂട്ടായ്മയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം ഫീനിക്‌സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ. ബാലകൃഷ്ണമേനോൻ നിർവഹിച്ചു.

ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം മാനേജർ ഫാ. സെബി പുത്തൂർ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജയന്തി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ലതിക, പഞ്ചായത്തംഗം ഭാഗ്യവതി ചന്ദ്രൻ, പ്രധാനാധ്യാപിക പി.സി. ആനീസ്, പിടിഎ പ്രസിഡന്റ് ഇ.വി.റാഫി, സി.കെ. മോളി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.