ഫലം ഉറപ്പാക്കിയ തൊഴിലുറപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എറിയാട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയ പെരുംതോട് (ഫയൽ ഫോട്ടോ). എറിയാട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയ പെരുംതോട് (ഫയൽ ഫോട്ടോ).

കൊടുങ്ങല്ലൂർ ∙  പുത്തൻ ആശയങ്ങളിലൂടെ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ എറിയാട് പഞ്ചായത്തിനു  സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരം  ഇൗ തീരദേശ പഞ്ചായത്തിന്റെ  കൂട്ടായ പ്രവർത്തന മികവും അംഗീകരിക്കപ്പെടുകയാണ്. തീരദേശത്തെ പ്രധാന ജലസ്രോതസുകളിലൊന്നായ പെരുംതോട്– വലിയതോട് സംരക്ഷണ പ്രവർത്തനം, കോൺക്രീറ്റ് ഇഷ്ടികകളുടെ നിർമാണ യൂണിറ്റ്, അങ്കണവാടി കെട്ടിടനിർമാണം, ഒട്ടേറെസ്ഥലത്തു പൂകൃഷി, കരനെൽകൃഷി,  കിണർ റീചാർജിങ്, ജൈവ  വിത്തുൽപാദനം,  മറ്റു നിർമാണം പ്രവൃത്തികൾ എന്നീ ശ്രദ്ധേയമായ പദ്ധതികളാണ് എറിയാട് പഞ്ചായത്തിനെ വ്യത്യസ്തമാക്കിയത്.

പെരുംതോട് – വലിയതോട് വൃത്തിയാക്കി കയർ ഭൂവസ്ത്രം അണിയിച്ചതും കിണർ റീചാർജിങ്ങും നേട്ടങ്ങളിൽ പ്രധാനമായി. പെരുംതോട് – വലിയതോടിന്റെ രണ്ടര കിലോമീറ്ററാണ് എറിയാട് പഞ്ചായത്ത് വൃത്തിയാക്കിയത്. വടക്കു 16 കിലോമീറ്റർ ഒഴുകിയെത്തുന്ന തോട്ടിൽ എല്ലാവിധ മാലിന്യങ്ങളും അടിഞ്ഞു കൂടിയിരുന്നു. ഇതു നീക്കംചെയ്തു തോട് നവീകരിച്ചതായിരുന്നു നേട്ടങ്ങളിലൊന്ന്.  പ്രദേശത്തെ നാട്ടുകാരിൽ നിന്നും പണം സ്വരൂപിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. പഞ്ചായത്ത് അംഗങ്ങളായ എം.കെ. സിദ്ദീഖും എ.കെ.അബ്ദുൽ അസീസുമാണ്  നേതൃത്വം നൽകിയത്. തിരുവള്ളൂർ, കാട്ടാകുളം എന്നിവിടങ്ങളിലായി ഒട്ടേറെ വീടുകളിൽ കിണർ റീചാർജിങ് പൂർത്തിയാക്കി.

വീടുകൾക്കു മീതെവീഴുന്ന വെള്ളം കിണറ്റിലേക്കു എത്തിക്കുന്നതിനു പൈപ്പ് സ്ഥാപിച്ചതും മറ്റു പ്രവൃത്തികൾ പൂർത്തിയാക്കിയതും തൊഴിലുറപ്പ്  തൊഴിലാളികളാണ്. കോൺക്രീറ്റ് ഇഷ്ടിക നിർമിച്ചു വിതരണം നടത്തിയതു മറ്റൊരു  നേട്ടമായി. ഓണത്തിനു ഒട്ടേറെ യൂണിറ്റുകളുടെ പൂകൃഷി വിജയിപ്പിക്കാനായി. കൂട്ടായപ്രവർത്തനമാണ് നേട്ടം കൈവരിക്കാനായതെന്നു പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ പറഞ്ഞു. ‘‘പഞ്ചായത്ത് സെക്രട്ടറി കെ.എൻ. ബാലന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും തൊഴിലുറപ്പ് ടീമും കാര്യക്ഷമമായി പ്രവർത്തിച്ചതു നേട്ടമായി’’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.