സ്ട്രെച്ചർ കുത്തിയിറക്കിയ സംഭവം: മരിച്ചയാളെ തിരിച്ചറി‍ഞ്ഞില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thrissur-death-body മരിച്ച അജ്ഞാതൻ.

തച്ചനാട്ടുകര (പാലക്കാട്)∙രോഗി ആംബുലൻസിൽ മലമൂത്രവിസർജനം നടത്തിയതിൽ രോഷം പൂണ്ട് ഡ്രൈവർ സ്ട്രെച്ചർ വാഹനത്തിൽ നിന്നു വലിച്ചു താഴേക്കിട്ട് മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ 20ന് പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ കൊടക്കാടിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചാണ് ഇയാൾക്കു പരുക്കേറ്റത്.
പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച രോഗിയെ വിദഗ്ധ ചികിത്സയ്ക്കായാണു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

തൃശൂരിലേക്കുള്ള യാത്രാമധ്യേ രോഗി ആംബുലൻസിൽ മലമൂത്രവിസർജനം നടത്തിയതിൽ രോഷം പൂണ്ടാണു ഡ്രൈവർ സ്ട്രെച്ചർ വാഹനത്തിൽ നിന്നു വലിച്ചു താഴേക്കിട്ടത്. ഇതുവഴി രോഗിയുടെ തല തറയിൽ ഇടിച്ചു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ പാലക്കാട് ആണ്ടിമഠം സ്വദേശി ഷെരീഫിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മരിച്ചയാൾക്ക് 40 വയസ്സു തോന്നിക്കും. വലതു കൈത്തണ്ടയിൽ മുറിവിന്റെ പാടുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമാണെങ്കിൽ 04924–236250 ഫോൺ നമ്പറിൽ അറിയിക്കണമെന്നു നാട്ടുകൽ പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.