go

പുകഞ്ഞ കൊള്ളിയെ പുറത്താക്കാം

thrissur-Cycle
എം.പി.ജോസ് സൈക്കിളിൽ
SHARE

തൃശൂർ ∙ എഴുപത്തിയാറുകാരൻ എം.പി.ജോസിന്റെ ബാഗ് നിറയെ മെഡലുകളും സർട്ടിഫിക്കറ്റകളുമാണ്. ആദ്യം നീന്തിയും പിന്നീട് ഓടിയും നേടിയ മെഡലുകൾ. നീന്തൽക്കുളങ്ങളെയും മൈതാനങ്ങളെയും കീഴടക്കിയ ജോസിന് ഒരാഗ്രഹം.  കാസർകോട് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ പോകണം. പുകവലിയുടെയും മദ്യപാനത്തിന്റെയും ദൂഷ്യത്തെപ്പറ്റി ആളുകളെ ബോധവൽക്കരിക്കാനാണ് യാത്ര. 

1983–ൽ തിരുവനന്തപുരത്തു നിന്നു പത്തു കിലോമീറ്റർ ഓട്ടത്തിലെ റെക്കോർഡുമായെത്തിയപ്പോൾ പുകവലി നിർത്തിയ ആളാണ് ജോസ്. തൃശൂർ ഗവ.മെഡിക്കൽ കോളജിൽ പ്ലംബറാവാനാണ് എറണാകുളം വരാപ്പുഴക്കാരനായ ജോസ് തൃശൂരിലെത്തുന്നത്.  കൂനമ്മാവിലെ സ്കൂളിൽ പഠിക്കുമ്പോഴേ നീന്തലും ഓട്ടവും വശത്താക്കിയിരുന്നു.  പിന്നീട് കോഴിക്കോടും ആലപ്പുഴയിലുമായി പ്ലംബർ ജോലി തുടർന്നപ്പോഴും നീന്തലും ഓട്ടവും വിട്ടില്ല. 

തൃശൂർ മെഡിക്കൽ കോളജ് വളപ്പിൽ പുകയുന്ന സിഗരറ്റുമായി നിന്ന ജോസിനെ ആശുപത്രിയിലെ ഡോക്ടർ വിളിപ്പിച്ചിട്ട് പുകവലി വിരുദ്ധ ബോധവൽക്കരണ പുസ്തകം സമ്മാനിച്ചു. ആ പുസ്തകം തന്നെ പ്രചോദനത്തിൽ പിന്നീടിതുവരെ സിഗരറ്റ് വലിച്ചിട്ടില്ല. ഇതൊക്കെ സൈക്കിൾ യാത്രയിൽ പറയണം. സൈക്കിൾ യാത്ര അടുത്താഴ്ച ആരംഭിക്കും.

ഇപ്പോൾ താമസിക്കുന്ന അത്താണി മണലിൽപറമ്പിൽ നിന്നു തൃശൂരിൽ പരിശീലനത്തിനു വരുന്നതും പോകുന്നതും സൈക്കിളിലാണ്. ഇടയ്ക്കു കൊച്ചിയിലേക്കും പോകും. മേരിയാണ് ജോസിന്റെ ഭാര്യ. മക്കൾ: ടൈറ്റസ്, ടൈജു, ടിജ.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama