go

അതെല്ലാം മറന്നേക്കൂ... വെൽക്കം ടു അതിരപ്പിള്ളി

thrissur-athirapally
അതിരപ്പിള്ളി വിനോദസഞ്ചാരകേന്ദ്രത്തിൽ സന്ദർശകരെ പനിനീർപ്പൂക്കൾ നൽകി സ്വീകരിക്കുന്ന ടൂറിസം വകുപ്പ് ജീവനക്കാർ
SHARE

അതിരപ്പിള്ളി ∙ മഴക്കെടുതി മങ്ങലേൽപ്പിച്ച അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിനു പുത്തനുണർവ്; പ്രളയശേഷം ഇവിടെയെത്തിയ സന്ദർശകർക്കു പനിനീർപ്പൂക്കൾ നൽകി ടൂറിസം വകുപ്പ് വരവേറ്റു. 

മൺസൂണിനു ശേഷമുള്ള 4 മാസങ്ങളിലാണു വിനോദകേന്ദ്രങ്ങൾ സജീവമാകുക. ഇതിനിടെയാണു പ്രളയക്കെടുതി ടുറിസത്തിനു തിരിച്ചടിയായത്. ഇപ്പോൾ വീണ്ടും സന്ദർശകരെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണു റിസോർട്ടുകളും ഹോട്ടലുകളും ഹോം സ്റ്റേകളും. നിരക്കിൽ 25% ഇളവ് നൽകുന്നുണ്ട്. കൂടാതെ ആകർഷണീയമായ പാക്കേജുകളും. 

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ എത്തുന്ന യൂറോപ്യൻ സഞ്ചാരികളുടെയും വിദേശ മലയാളികളുടെയും അന്വേഷണങ്ങളും ബുക്കിങ്ങുകളും നല്ല പ്രതികരണത്തെ സൂചിപ്പിക്കുന്നു.  അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചതോടെ നവോന്മേഷത്തിലാണ് അതിരപ്പിള്ളി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama