go

10 മാസം, ഇരുചക്ര വാഹനാപകടം പൊലിഞ്ഞത് 136 ജീവന്‍

Thrissur News
SHARE

തൃശൂർ∙ ഇരുചക്ര വാഹനാപകടങ്ങളിൽ 10 മാസത്തിനിടെ ജില്ലയുടെ നിരത്തുകളിൽ പൊലിഞ്ഞത് 136 ജീവൻ. 1759 പേർക്കു ഗുരുതരമായി പരുക്കേറ്റു. തൃശൂർ സിറ്റി, റൂറൽ പൊലീസ് വിഭാഗങ്ങളിലെ 2018 ജനുവരി 1 മുതൽ  ഒക്ടോബർ 31 വരെയുള്ള കണക്കാണിത്.  ബൈക്ക് ഓടിച്ചവരും പിന്നിൽ സഞ്ചരിച്ചവരും ഇതിൽപെടും. മരിച്ചവരിൽ 17നും 30നും ഇടയിൽ പ്രായമുള്ളവരാണ് ഭൂരിഭാഗവും .

791 പേരാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇക്കാലയളവിൽ 2088 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അമിതവേഗവും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് പൊലീസ് പറഞ്ഞു.തൃശൂർ താലൂക്കിൽ മാത്രം 10 മാസത്തിനുള്ളിൽ 200 സി.സിക്കു മുകളിലുള്ള 2800ഓളം ബൈക്കുകൾ റജിസ്ട്രേഷൻ നടത്തിയെന്നാണ് ആർ‌ടി ഓഫിസ് രേഖകൾ വ്യക്തമാക്കുന്നത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama