go

ഗുരുവായൂർ–തിരുവെങ്കിടം റെയിൽവേ അടിപ്പാതയ്ക്കായി മനുഷ്യച്ചങ്ങല

SHARE

ഗുരുവായൂർ ∙ ഒറ്റപ്പെട്ടുപോയ തിരുവെങ്കിടം, ഇരിങ്ങപ്പുറം പ്രദേശങ്ങളെ ഗുരുവായൂരുമായി ബന്ധിപ്പിക്കുന്ന റെയിൽവേ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ 9ന് മനുഷ്യച്ചങ്ങല തീർക്കും. 4ന് തിരുവെങ്കിടം ജംക്‌ഷനിൽ നിന്നു തുടങ്ങി തിരുവെങ്കിടം ക്ഷേത്രം, റെയിൽവേ ഗേറ്റ്, പാർഥസാരഥി ക്ഷേത്രം, മല്ലിശേരി റോഡ് ജംക്‌ഷൻ വരെ തീർക്കുന്ന മനുഷ്യച്ചങ്ങലയിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുക്കും.

തുടർന്നു മഞ്ജുളാൽ പരിസരത്ത് പ്രതിഷേധയോഗവുമുണ്ടാകുമെന്ന് ഭാരവാഹികളായ കെ.ടി.സഹദേവൻ, പി.ഐ.ലാസർ, രവികുമാർ കാഞ്ഞുള്ളി, പി.മുരളീധര കൈമൾ, ബാലൻ തിരുവെങ്കിടം, ശശി വാറണാട്ട് എന്നിവർ അറിയിച്ചു. അടിപ്പാതയ്ക്ക് പ്ലാനും എസ്റ്റിമേറ്റും തയാറാക്കാൻ സെന്റേജ് ചാർജായി 8.12 ലക്ഷം രൂപ അടയ്ക്കാൻ റെയിൽവേ നഗരസഭയോട് കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു. അടിപ്പാതയ്ക്കായി 3 കോടി രൂപയും ഈ വർഷം ചെലവഴിക്കാൻ 17 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയെങ്കിലും നഗരസഭ തുകയടച്ചില്ല.സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി ടോക്കൺ തുക വകയിരുത്തിയെങ്കിലും തുടർ നടപടികളില്ല.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama