go

കയ്പമംഗലത്ത് പകൽ വീട് ഉദ്ഘാടനം ചെയ്തു

Thrissur News
കയ്പമംഗലം കമ്പനിക്കടവിൽ പഞ്ചായത്ത് ഒരുക്കിയ പകൽവീടിന്റെ ഉദ്ഘാടനം ഇന്നസന്റ് എംപി നിർവഹിക്കുന്നു.
SHARE

കയ്പമംഗലം ∙പഞ്ചായത്ത് പദ്ധതി പ്രകാരം വയോജനങ്ങൾക്കു സാന്ത്വന പരിചരണവും ഭക്ഷണവും ചികിത്സയും മരുന്നു വിതരണം അടക്കമുള്ള പകൽ വീട് ഇന്നസന്റ് എംപി ഉദ്ഘാടനം ചെയ്തു. പ്രായം ചെന്നവർക്ക് ഇങ്ങനെ ഒരുമിച്ചുകൂടാനും എല്ലാസംരക്ഷണവും നൽകി സമയം ചെലവൊഴിക്കാനും അവസരമൊരുക്കുന്നത് പുണ്യ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ്ബാബു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻര് പി.എം. അഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് അഖിലവേണി, ജില്ലാപഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു, കയ്പമംഗലം എസ്ഐ കെ.ജെ. ജിനേഷ്, പഞ്ചായതത് വിവിധ സ്ഥിരാഅധ്യക്ഷൻമാരായ എൻ.എസ്.പ്രണവ്, ലത ഭരതൻ, അജീഷാനവാസ്, പഞ്ചായത്ത് അംഗങ്ങളായ കദീജ പുതിയ വീട്ടിൽ, സുരേഷ് കൊച്ചുവീട്ടിൽ, പഞ്ചായത്ത് സെക്രട്ടറി കെ.ബി. മുഹമ്മദ് റഫീക്ക്, രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.സി.ശശീധരൻ, വി.ആർ.ഷൈൻ, സി.ജെ.പോൾസൺ, മുഹമമദ് ചാമക്കാല, അജിത്ത് കൃഷ്ണൻ, പി.കെ. മുഹമ്മദ്, അശോകൻ പാണാട്ട് എന്നിവർ പ്രസംഗിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama