go

ഉപ്പുവെള്ളം: അനാസ്ഥയ്ക്കെതിരെ കോൺഗ്രസിന്റെ മാർച്ചും ധർണയും

Thrissur News
ഉപ്പുവെള്ളത്തിന് തടയിടാൻ ഇടിയഞ്ചിറയിൽ വളയം ബണ്ട് നിർമാണം തുടങ്ങിയപ്പോൾ.
SHARE

പാവറട്ടി ∙ ഏനാമാക്കൽ,ഇടിയഞ്ചിറ റെഗുലേറ്ററുകൾ വഴി കോൾ മേഖലയിലെ കനാലുകളിലേക്ക് ഉപ്പുവെള്ളം കടക്കാൻ ഇടയായതിൽ ഉദ്യോഗസ്ഥരുടെയും ഭരണ നേതൃത്വത്തിന്റെയും അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ മുല്ലശേരി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.

കനാലുകളിലെ ശുദ്ധജലം സംരക്ഷിക്കാതെയും വളയം ബണ്ടുകൾ സമയത്തിനു നിർമിക്കാതെയും ഉദ്യോഗസ്ഥരും ഭരണക്കാരും കാഴ്ചക്കാരായി നിന്നതാണ് കൃഷിയെയും ശുദ്ധജല പദ്ധതികളെയും പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ ഉപ്പ് വെള്ളം കടക്കുന്നതിന് ഇടയാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

മാർച്ചും ധർണയും ഡിസിസി സെക്രട്ടറി പി.കെ.രാജൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ബി.സെയ്ത് മുഹമ്മദ് അധ്യക്ഷനായി. ക്ലമന്റ് ഫ്രാൻസിസ്,ലിജോ പനയ്ക്കൽ,ബബിത ലിജോ,പി.എ.കൃഷ്ണൻകുട്ടി,പി.എ.സലാം,മാത്യുസ് മുല്ലശേരി,പി.കെ.ദിവാകരൻ,മുഹമ്മദാലി തിരുനെല്ലൂർ എന്നിവർ പ്രസംഗിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama