go

ആൾപ്പൊക്കത്തിൽ വളർന്ന പുല്ല് വെട്ടിമാറ്റി

Thrissur News
കൊടുങ്ങല്ലൂർ ബൈപാസ് ഡിവൈഡറിൽ അപകടത്തിനു സാധ്യതയാകും വിധം വളർന്ന പുല്ല് വെട്ടിമാറ്റുന്നു.
SHARE

കൊടുങ്ങല്ലൂർ ∙ ബൈപാസിൽ വാഹനയാത്രികരുടെ കാഴ്ചയെ മറയ്ക്കും വിധം റോഡുകൾക്കു ഇരുവശങ്ങളിലും വളർന്നു പൊന്തിയ പുല്ലുകൾ ദേശീയപാത അധികൃതരുടെ നിർദേശത്തെ തുടർന്നു വെട്ടിമാറ്റി. ബൈപാസ് റോഡിലെ ദിശാസൂചികകൾ പോലും കാണാനാവാത്ത വിധം ഒരാൾ പൊക്കത്തിൽ പുല്ലുകൾ വളർന്നിട്ടും വെട്ടിമാറ്റാത്തതു പ്രതിഷേധത്തിനിടയാക്കി. തുടർന്നു ബൈപാസ് ഉദ്യോഗസ്ഥർക്കെതിരെ താലൂക്ക് വികസന സമിതി യോഗത്തിലും കഴിഞ്ഞ നഗരസഭ കൗൺസിലിലും വിമർശനം ഉയർന്നു.

നിർമാണത്തിലെ അപാകത മൂലം അപകടങ്ങൾ നിത്യ സംഭവങ്ങളായി മാറിയ ബൈപാസിൽ പുല്ലൂകൾ വളർത്തതു അപകടത്തിനു കാരണമാകുമായിരുന്നു. ബൈപാസ് റഡിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബൈപാസ് അധികൃതർക്കു നിവേദനവും നൽകിയെങ്കിലും പുല്ല് വെട്ടിമാറ്റിയില്ല. ഏതാനും മാസങ്ങൾക്കു മുൻപ് പുല്ലുകൾ വെട്ടിമാറ്റി എന്നായിരുന്നു ദേശീയപാത അധികൃതരുടെ നിലപാട്. നഗരസഭയിൽ ഫണ്ട് ഇല്ലെന്ന കാരണത്താൽ നഗരസഭയും പുല്ലു വെട്ടു ന്നതിൽ നിന്നു ഒഴിഞ്ഞു മാറി.

ഇതോടെ ബൈപാസിലെ അപകടപ്പുല്ലുകൾ കൂടുതൽ വളർന്നു പൊന്തി. കോട്ടപ്പുറം മുതൽ ചന്തപ്പുരവരെയുള്ള മൂന്നര കിലോമീറ്റർ ബൈപാസിലും ഇരുവശങ്ങളിലുമായി ആറടിയിലേറെ പുല്ലുകൾ വളർന്നിരുന്നു. പരാതി വ്യാപകമായതോടെ ദേശീയ പാത പറവൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിൽ നിന്നുള്ള നിർദേശ പ്രകാരം കരാറുകാർ അപകടപ്പുല്ല് വെട്ടിമാറ്റുകയായിരുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama